കോഴിക്കോട് ഒരേ കയറില്‍ യുവാവും പത്താം ക്ലാസുകാരിയും തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് ബാലുശേരിക്കടുത്ത് കരുമലയില്‍ യുവാവിനെയും പെണ്‍കുട്ടിയെയും ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19), താമരശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്മി(15) എന്നിവരാണ് മരിച്ചത്.
താമരശ്ശേരി ഗവ.വി.എച്ച്.എസ്.സി.സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി.

എന്നാല്‍,ഇരുവരും പ്രണയത്തിലായിരുന്നെന്നും ഇവര്‍ അകന്ന ബന്ധുക്കളാണെന്നും നാട്ടുകാര്‍ പറയുന്നു. കിനാലൂര്‍ ചൂരക്കണ്ടി അനില്‍കുമാറിന്റെ മകനാണ് അഭിനവ്. താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മല്‍ ഗിരീഷിന്റയും ബീനയുടെയും മകളാണ് ശ്രീലക്ഷ്മി.

അതേസമയം താമരശ്ശേരി ചുരത്തില്‍ ഒമ്പതാം വളവിന് സമീപം വനപ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊട്ടാരക്കര കുന്നത്തൂര്‍ രാജേഷ് ഭവനത്തില്‍ രാജുവിന്റെ മകന്‍ രാജേഷിന്റെ മൃതദേഹമാണെന്നാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ചുരത്തില്‍ ചുരത്തില്‍ കണ്ടെത്തിയത്.

ബസ് യാത്രക്കാരാണ് ആദ്യം യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തി.മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമാണുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News