31.1 C
Kottayam
Wednesday, May 15, 2024

പൂക്കളമിടാന്‍ പൂ പറിക്കുന്നതിനിടെ എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ബി.ജെ.പി പ്രവര്‍ത്തകന്‍ പിടിയില്‍

Must read

കോഴിക്കോട്: ഓണപ്പൂക്കളമൊരുക്കാന്‍ വീടിന് സമീപത്തു നിന്ന് പൂ പറിക്കുന്നതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോഴിക്കോട് നാദാപുരത്ത് ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ബി.ജെ.പി പ്രവര്‍ത്തകനായ ഇയ്യങ്കോട് പീറ്റപൊയില്‍ സുമേഷിനെയാണ് (36) നാദാപുരം സി.ഐ അറസ്റ്റ് ചെയ്തത്.

ഓണപ്പൂക്കളമൊരുക്കാന്‍ വീടിന് സമീപത്ത് പൂവ് പറിക്കുന്നതിനിടെയാണ് എട്ടാം ക്ലാസുകാരിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നാദാപുരം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week