ബിനോയ് കോടിയേരി വീണ്ടും ഗുരുവായൂര്‍ ദര്‍ശനം നടത്തി

ഗുരുവായൂര്‍: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഗുരുവായൂരില്‍ ദര്‍ശനം നടത്തി. ഇന്നലെയായിരുന്നു അദ്ദേഹം ദര്‍ശനത്തിനെത്തിയത്.

നേരത്തേയും ബിനോയ് ഗുരുവായൂരില്‍ ദര്‍ശനം നടത്തിയിരുന്നു. ബീഹാര്‍ യുവതിയുടെ ബലാത്സംഗ പരാതിയില്‍ മുംബയിലെ ഓഷിവാര പോലീസ് ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. അന്ന് നിര്‍മാല്യ ദര്‍ശനത്തിന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ബിനോയ് എത്തിയത്.

ഗുരുവായൂരപ്പനെ തൊഴുതശേഷം പെട്ടെന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി പുറത്തുകടന്ന ബിനോയ് വഴിപാട് കൗണ്ടറുകള്‍ തുറക്കാത്തതിനാല്‍ പാല്‍പ്പായസം ശീട്ടാക്കാനുള്ള തുക ക്ഷേത്രം കാവല്‍ക്കാരനെ ഏല്പിച്ച ശേഷമാണ് അന്ന് മടങ്ങിയത്.

മയക്കുമരുന്ന് കേസില്‍ പ്രതിയായ അനുജന്‍ ബിനീഷ് കോടിയേരി ഇപ്പോള്‍ കര്‍ണാടകത്തിലെ ജയിലിലാണ്. അറസ്റ്റിലായശേഷം പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News