കൊച്ചി: പാസ്പോര്‍ട്ടിന് പിന്നാലെ യുവതിയുടെ ബാങ്ക് അക്കൗണ്ട് രേഖകള്‍ പുറത്ത്. ബിനോയി കോടിയേരിക്ക് കുരുക്കായി കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയി പണം അയച്ചതിന്റെ രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. 50000 രൂപ മുതല്‍ നാലുലക്ഷം രൂപ വരെ പല തവണകളായി ബിനോയ് യുവതിക്ക് അയച്ചതിന്റെ രേഖകളാണ് പുറത്തു വന്നിരിക്കുന്നത്.
ബാങ്ക് അക്കൗണ്ടിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയി വിനോദിനി ബാലകൃഷ്ണന് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുവതിയുടെ പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ കോളത്തില്‍ ബിനോയി വിനോദിനി ബാലകൃഷ്ണന് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന രേഖകള്‍ നേരത്തെ പുറത്ത് വന്നിരിന്നു. 2014 ലാണ് യുവതി പാസ്പോര്‍ട്ട് പുതുക്കിയത്.
2004 ല്‍ എടുത്ത പാസ്പോര്‍ട്ട് കാലഹരണപ്പെട്ടപ്പോഴാണ് യുവതി 2014 ല്‍ പാസ്പോര്‍ട്ട് പുതുക്കിയത്. മുംബൈയിലെ യുവതി ആദ്യം നല്കിയ പരാതിയിലെ സുപ്രധാന തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാസ്പോര്ട്ടില് യുവതിയുടെ പേരിനൊപ്പം രണ്ടാം പേരായി ബിനോയി എന്നു ചേര്‍ത്തിട്ടുമുണ്ട്.