EntertainmentNews

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഡാന്‍സിനും പാട്ടിനും മിടുക്കിയായിരുന്നു, സമൂഹഗാനം വരെ ഞാന്‍ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്; ടിക് ടോക് വീഡിയോയുമായി ബിന്ദു പണിക്കരും മകളും

ലോക്ക് ഡൗണില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വന്തം വീടുകളില്‍ സമയം ചെലവഴിക്കുകയാണ്. അതിനിടെ ബോറടി മാറ്റാന്‍ പലരും പല പരിപാടികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. എന്നാല്‍ ടിക് ടോക് വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ബിന്ദു പണിക്കരും മകള്‍ അരുന്ധതിയും.

ടിക് ടോക്കിലെ തന്നെ ഹിറ്റ് ഡയലോഗുകളില്‍ ഒന്നാണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ ഇന്ദുമതി എന്ന കഥാപാത്രത്തിന്റെ ഡയലോഗ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഡാന്‍സിനും പാട്ടിനും മിടുക്കിയായിരുന്നു. സമൂഹഗാനം വരെ ഞാന്‍ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്.

‘മിക്കവരും തന്നെ ഈ ഡയലോഗ് സൂപ്പറായി അഭിനയിക്കാറുമുണ്ട്. എന്നാല്‍ ഇക്കുുറി ഈ ഡയലോഗുമായി എത്തുന്നത് ബിന്ദു പണിക്കര്‍ തന്നെയാണ്. ഒപ്പം അരുന്ധതിയെന്ന മകള്‍ കല്യാണിയും. സിനിമയില്‍ നഗ്മ അവതരിപ്പിച്ച യമുനാറാണി എന്ന സിനിമാ താരത്തോട് പൊങ്ങച്ചം പറയുന്ന ഇന്ദുമതിയുടെ അതേ ഡയലോഗാണ് ഇവിടെ അമ്മയും മകളും ചേര്‍ന്ന് പുനരവതരിപ്പിക്കുന്നത്.

ടിട് ടോക്കില്‍ ഏറെ ആരാധക പിന്തുണയുള്ള താരപുത്രിയാണ് കല്യാണി. കല്യാണിയുടെ ടിക്ടോക്ക് വിഡിയോകളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇടയ്ക്ക് സായി കുമാറുമൊത്തുള്ള വിഡിയോകളും കല്യാണി പോസ്റ്റ് ചെയ്യാറുണ്ട്. ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛന്‍ 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.

https://www.tiktok.com/@kalyani5553/video/6817440773802380546%20data-video-id=6817440773802380546%20style=max-width:%20605px;min-width:%20325px;%20%20section%20a%20target=_blank%20title=@kalyani5553%20href=https://www.tiktok.com/@kalyani5553@kalyani5553/a%20pyeah%20with%20the%20indumathi….%20english%20mathi?a%20title=malayalamcomedy%20target=_blank%20href=https://www.tiktok.com/tag/malayalamcomedy##malayalamcomedy/a%20a%20title=bindupanickersrikrishnapurathenakshatrathilakkam%20target=_blank%20href=https://www.tiktok.com/tag/bindupanickersrikrishnapurathenakshatrathilakkam##bindupanickersrikrishnapurathenakshatrathilakkam/a/p%20a%20target=_blank%20title=♬%20original%20sound%20-%20sneha_p.s%20href=https://www.tiktok.com/music/original-sound-286909856127893504♬%20original%20sound%20-%20sneha_p.s/a%20/section%20/blockquote%20script%20async%20src=https://www.tiktok.com/embed.js

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker