25.5 C
Kottayam
Friday, June 5, 2026

ബിഗ് ടിക്കറ്റ് ഭാഗ്യം വീണ്ടും മലയാളിയ്ക്ക്, 40 കോടി സമ്മാനം

Must read

ദുബായ്:അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളികളെ തേടി വീണ്ടും ഭാഗ്യം എത്തി. ദുബായില്‍ ഡ്രൈവറായ മലയാളിയും ഒന്‍പത് സുഹൃത്തുക്കളും ചേര്‍ന്നെടുത്ത ടിക്കറ്റിന് 40 കോടിയിലേറെ രൂപ (20 ദശലക്ഷം ദിര്‍ഹം) യുടെ സമ്മാനമാണ് അഠിച്ചത്. കൊല്ലം സ്വദേശി രഞ്ജിത് സോമരാജന്റെ പേരിലെടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ലക്കി ഡ്രോ നടുക്കെടുപ്പുകളിലെ മലയാളികളുടെ ഭാഗ്യത്തെ കുറിച്ച്‌ അറിയാവുന്ന രഞ്ജിത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി കൂട്ടുകാര്‍ക്കൊപ്പം ചേർന്ന് ടിക്കറ്റെടുക്കാറുണ്ട്.

എങ്കിലും കോടികള്‍ തന്നെ തേടി വന്നതിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് രഞ്ജിത്ത്.
ദുബായിലെ ഒരു ഹോട്ടലിന്റെ വാലെ പാര്‍ക്കിങ്ങില്‍ ജോലി ചെയ്യുന്ന ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളായ ഒന്‍പത് പേരാണ് രഞ്ജിതിന്റെ സഹ ഭാഗ്യവാന്മാര്‍. ഓരോരുത്തരും 100 ദിര്‍ഹം പങ്കിട്ടായിരുന്നു ജൂണ്‍ 29ന് ടിക്കറ്റ് വാങ്ങിച്ചത്. എന്നെങ്കിലും ഭാഗ്യം നമ്മെ തേടി വരുമെന്ന് കൂട്ടുകാരോട് പറയുമായിരുന്നുവെന്ന് രഞ്ജിത് പറഞ്ഞു. ഡ്രൈവറായി ജോലി ചെയ്യുന്ന രഞ്ജിത്തിന് ഇനി സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്നാണ് ആഗ്രഹം.

ഭാര്യ സഞ്ജീവനി പെരേര, മകന്‍ നിരഞ്ജന്‍ എന്നിവരോടൊപ്പം ഹത്തയില്‍ നിന്ന് റാസല്‍ഖൈമയിലെത്തിയപ്പോഴാണ് സമ്മാന വിവരം അറിഞ്ഞത്. പച്ചക്കറി വാങ്ങാന്‍ വേണ്ടി ഒരു പള്ളിയുടെ അരികില്‍ വാഹനം നിര്‍ത്തിയിരുന്നു. 8 വയസുകാരനായ മകന്‍ തത്സമയം നറുക്കെടുപ്പ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഒന്നും രണ്ടും സമ്മാനമായ യഥാക്രമം 30, 10 ലക്ഷം ദിര്‍ഹം പ്രഖ്യാപിച്ചു. തനിക്ക് ഇപ്രാവശ്യവും ഇല്ലല്ലോ എന്നോര്‍ത്ത് പള്ളിക്ക് നേരെ നിന്ന് പ്രാര്‍ത്ഥിച്ചപ്പോഴാണ് തന്റെ നമ്പർ (349886) ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചതെന്ന് 37കാരനായ രഞ്ജിത് പറഞ്ഞു.

സന്തോഷം കൊണ്ട് മകന്‍ ആര്‍ത്തുവിളിച്ചു. ഇതിന് ശേഷം അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. 2008 മുതല്‍ ദുബായ് ടാക്‌സിക്ക് കീഴില്‍ വിവിധ കമ്പനികളിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശമ്പളം കുറച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം ഡ്രൈവര്‍ ജോലിയോടൊപ്പം സെയില്‍സുമാനുമായി. അടുത്തിടെ മറ്റൊരു കമ്പനിയിൽ ഡ്രൈവര്‍പിആര്‍ഒ ആയി ജോലി ലഭിച്ചു. 3,500 ദിര്‍ഹമാണ് ശമ്പളം. ഭാര്യ ഹോട്ടലില്‍ ജോലി ചെയ്യുന്നതുകൊണ്ടായിരുന്നു കുടുംബം സാമ്പത്തി 3 പ്രശ്‌നങ്ങളില്ലാതെ കടന്നുപോയത്. സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുക സ്വപ്നമാണ്.കുടുംബവുമായി കൂടിയാലോചിച്ച്‌ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week