CrimeKeralaNews

നിരോധിത മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍,ഹൃദയം, ഭീഷ്മപർവം സിനിമകളുടെ സ്റ്റിൽ ഫോട്ടാഗ്രാഫറാണ് അറസ്റ്റിലായത്

തൊടുപുഴ: നിരോധിത മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. ഹൃദയം, ഭീഷ്മപർവം തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടാഗ്രാഫറായ ആലപ്പുഴ പഴവീട് പഴയംപള്ളിയില്‍ ആല്‍ബിന്‍ ആന്‍റണിയാണ് പിടിയിലായത്. [Bhishmaparva and hridayam still photographer arrested narcotic case]

ഇയാളില്‍ നിന്നും ദേവികുളം പൊലീസ് 2.5 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. മൂന്നാര്‍ വട്ടവട റോഡിലെ മാട്ടുപെട്ടി ഫോട്ടോ പോയന്‍റില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് പിടിയിലായത്. സ്വന്തം ആവശ്യത്തിനായി ഗോവയില്‍ നിന്ന് എത്തിച്ചതെന്നാണ് ആല്‍ബിന്‍ പൊലീസിന് നല്‍കിയ മൊഴി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button