തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ സിസ്റ്റര്‍ അഭയ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഫാ. തോമസ് കോട്ടൂരിനും പരോള്‍. 90 ദിവസത്തെ പരോള്‍ ആണ് അനുവദിച്ചതെന്ന് സാമൂഹികപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. അഞ്ച് മാസം പോലും തികയുന്നതിന് മുന്‍പാണ് പ്രതിക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്.
രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹൈക്കോടതി ജഡ്ജി സി.ടി രവികുമാര്‍, ആഭ്യന്തര സെക്രട്ടറി ടി കെ ജോസ്, ജയില്‍ ഡിജിപി ഋഷിരാജ് സിങ് എന്നിവരടങ്ങിയ ജയില്‍ ഹൈപര്‍ കമ്മിറ്റി 60 വയസ്സ് കഴിഞ്ഞ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന്‍്റെ കൂടെയാണ് അഭയകേസിലെ പ്രതിക്കും പരോള്‍ ലഭിച്ചത്.
ഫാ. തോമസ് കോട്ടൂര്‍ നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നാല് മാസത്തിനുള്ളില്‍ അഞ്ച് തവണ തള്ളിയിരുന്നു. അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിനതടവും, സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും, കഠിനതടവും ആണ് സി ബി ഐ കോടതി ശിക്ഷ വിധിച്ചത്.
സംസ്ഥാനത്തെ ജയിലുകലിലെ 1500 ഓളം തടവുകാര്‍ക്ക് പരോള്‍, ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരും സ്ഥിരം കുറ്റവാളികള്‍ അല്ലാത്തവര്‍ക്കുമാണ് ഇളവുകള്‍. 60 വയസിന് മുകളിലുള്ള പുരുഷന്മാര്‍ക്കും, 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും പരോള്‍ അനുവദിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഉത്തരവുണ്ടായാല്‍ 600 ലധികം വിചാരണ തടവുകാര്‍ക്ക് ജാമ്യ ലഭിച്ചേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.