ഞാന്‍ എന്ത് വേണമെങ്കിലും പറയും എന്നെ ആരും കണ്ട് പിടിക്കില്ല എന്നുള്ളതാണോ അതോ ഞാനിങ്ങനെ പറയുന്നത് വഴി കുറച്ച് ശ്രദ്ധ കിട്ടട്ടെ എന്നുള്ളതാണോ ഇത്തരത്തിലുള്ള ആളുകളുടെ ചിന്താഗതി; ഭാവന

സൈബര്‍ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് സൈബര്‍ ഇടം ഞങ്ങളുടെ ഇടം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി നടത്തിയ കാമ്പയിനില്‍ പങ്കാളിയായി നടി ഭാവന. സൈബര്‍ അബ്യൂസുകള്‍ നടത്തുന്നവരുടെ ചിന്താഗതി എന്തുതന്നെയായാലും അത് നല്ലതല്ലെന്ന് ഭാവന പറയുന്നു.

”സോഷ്യല്‍ മീഡിയയില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുക അല്ലെങ്കില്‍ ഒരു കമന്റ് ഇടുക, സ്ത്രീകള്‍ക്കെതിരെയാണ് ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ അബ്യൂസ് കൂടുതലും കണ്ട് വരുന്നത്.

ഞാന്‍ എന്ത് വേണമെങ്കിലും പറയും എന്നെ ആരും കണ്ട് പിടിക്കില്ല എന്നുള്ളതാണോ അതോ ഞാനിങ്ങനെ പറയുന്നത് വഴി കുറച്ച് ശ്രദ്ധ കിട്ടട്ടെ എന്നുള്ളതാണോ ഇത്തരത്തിലുള്ള ആളുകളുടെ ചിന്താഗതി എന്നറിയില്ല. എന്തുതന്നെയാണെങ്കിലും അത് നല്ലതല്ല. പരസ്പരം ദയകാണിക്കൂ, അബ്യൂസിനെ തടയൂ” ഭാവന പറയുന്നു.

ഭാവനയുടെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഡബ്ള്യു.സി.സിയുടെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അവസാനത്തെ വീഡിയോയായി താങ്കളുടെ ശബ്ദം ഷെയര്‍ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News