KeralaNews

ഫെബ്രുവരി 16ന് ഭാരത് ബന്ദ്; പ്രഖ്യാപനവുമായി കര്‍ഷ സംഘടനകള്‍

ന്യൂഡല്‍ഹി: ഫെബ്രുവരി പതിനാറിന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പാക്കാത്തത് അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാണിച്ചാണ് കര്‍ഷകരുടെ ബന്ദ് എന്ന് കര്‍ഷക നേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവുമായ രാകേഷ് ടിക്കായത്ത് പറഞ്ഞു.

കര്‍ഷകര്‍ക്ക് പുറമേ വ്യാപാരികളും, ഗതാഗത സര്‍വീസുകളും ബന്ദിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവരും ഭാരത് ബന്ദിന്റെ ഭാഗമാകുമെന്ന് ടിക്കായത്ത് വ്യക്തമാക്കി. നിരവധി കര്‍ഷക സംഘടനകള്‍ ഈ ബന്ദിന്റെ ഭാഗമാകുന്നുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച അടക്കം അതിലുണ്ടാവും. കര്‍ഷകര്‍ ആ ദിനത്തില്‍ കൃഷിയിടങ്ങളില്‍ പോയി ജോലി ചെയ്യില്ലെന്നും ടിക്കായത്ത് പറഞ്ഞു.

നേരത്തെ അമാവാസി ദിനത്തില്‍ കൃഷിയിടങ്ങളില്‍ ഞങ്ങള്‍ ജോലി ചെയ്തിരുന്നില്ല. അതേസമയം ഫെബ്രുവരി 16 കര്‍ഷകര്‍ക്ക് മാത്രം അമാവാസിയാണ്. ആ ദിനത്തില്‍ ഞങ്ങള്‍ തൊഴിലെടുക്കില്ല. കാര്‍ഷിക സമരമാണിത്. രാജ്യത്താകെ വലിയൊരു സന്ദേശം നല്‍കാന്‍ ഈ ബന്ദിന് സാധിക്കുമെന്നും ടിക്കായത്ത് വ്യക്തമാക്കി.

വ്യാപാരികളോട് പിന്തുണയ്ക്കായി അഭ്യര്‍ത്ഥിക്കുകയാണ്. അന്നേ ദിവസം സാധനങ്ങളൊന്നും വാങ്ങരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. കടയുടമകള്‍ കട അടച്ച് കൊണ്ട് തൊഴിലാളികളെയും കര്‍ഷകരെയും പിന്തുണയ്ക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ടിക്കായത്ത് പറഞ്ഞു. ഭാരത് ബന്ദിന് നിരവധി കാരണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന കാരണം താങ്ങുവിലയില്‍ നല്‍കിയ ഉറപ്പാണ്. അത് ഇതുവരെ നടപ്പായിട്ടില്ല. തൊഴിലില്ലായ്മ, അഗ്നിവീര്‍ പദ്ധതി, പെന്‍ഷന്‍ പദ്ധതി എന്നിവയെല്ലാം രാജ്യത്ത് വലിയ പ്രശ്‌നങ്ങളാണ്. പ്രത്യേകിച്ച് സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരെഇത് ബാധിക്കും. കര്‍ഷകരുടെ സമരത്തില്‍ മറ്റ് സംഘടനകളും പങ്കെടുക്കും. വാഹനാപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്കും ഡ്രൈവര്‍ക്കുമെതിരെ കൊണ്ടുവന്ന കര്‍ശന നിയമത്തിനെതിരെയും പ്രതിഷേധം ആ ദിനത്തിലുണ്ടാവുമെന്നും ടിക്കായത്ത് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button