InternationalNews

വൈദ്യുതി മുടക്കം: ദുബായ്‌ നഗരത്തിന് അപൂര്‍വ്വ റെക്കോഡ്,കഴിഞ്ഞവര്‍ഷത്തെ വൈദ്യുതി തടസത്തിന്റെ ദൈര്‍ഘ്യമിതാണ്‌

ദുബായ്‌: ലോ​ക​ത്ത് ഏ​റ്റ​വും കു​റ​വ് വൈ​ദ്യു​തി മു​ട​ക്ക​മു​ള്ള ന​ഗ​ര​മാ​യി ദുബായ്‌. ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബൈ​യി​ൽ ഉ​പ​ഭോ​ക്താ​വി​ന്​ വൈ​ദ്യു​തി ല​ഭി​ക്കാ​തി​രു​ന്ന​ത്​ ഒ​രു മി​നി​റ്റും ആ​റു സെ​ക്ക​ൻ​ഡു​മാ​ണ്. ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ) ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട ഇ​ല​ക്ട്രി​സി​റ്റി ക​സ്റ്റ​മ​ർ മി​നി​റ്റ്സ് ലോ​സ്റ്റി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

2022ൽ ​ഉ​പ​ഭോ​ക്താ​വി​ന്​ വൈ​ദ്യു​തി മു​ട​ക്കം സം​ഭ​വി​ച്ച​ത്​ 1.19 മി​നി​റ്റാ​യി​രു​ന്നു. ഈ ​ ​റെ​ക്കോ​ഡ്​ മ​റി​ക​ട​ക്കാ​ൻ ദീ​വ​ക്ക്​ ക​ഴി​ഞ്ഞു.വൈ​ദ്യു​തി മു​ട​ങ്ങാ​തെ നോ​ക്കു​ന്ന​തി​ൽ പ​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളേ​ക്കാ​ൾ മു​ന്നി​ലാ​ണ് ദുബായ്‌ ന​ഗ​രം. യൂ​റോ​പ്പി​ൽ ഒ​രു വ​ർ​ഷം ശ​രാ​ശ​രി 15 മി​നി​റ്റെ​ങ്കി​ലും വൈ​ദ്യു​തി മു​ട​ങ്ങു​ന്നു​ണ്ടെ​ന്ന് പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു.

നി​ർ​മി​ത ബു​ദ്ധി, ബ്ലോ​ക്​​ചെ​യ്​​ൻ, ഊ​ർ​ജ​സം​ഭ​ര​ണം, ഇ​ന്‍റ​ർ​നെ​റ്റ്​ ഓ​ഫ്​ തി​ങ്​​സ്​ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഏ​റ്റ​വും നൂ​ത​ന​മാ​യ സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ​യാ​ണ് ഈ ​നേ​ട്ടം സാ​ധ്യ​മാ​യ​തെ​ന്ന്​ ദീ​വ സി.​ഇ.​ഒ സ​ഈ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ താ​യ​ർ പ​റ​ഞ്ഞു. 700 കോ​ടി ദി​ർ​ഹം നി​ക്ഷേ​പ​ത്തി​ൽ സ്മാ​ർ​ട്ട്​ ഗ്രി​ഡ്​ ന​ട​പ്പാ​ക്കി​യ​തും​ ഈ ​നേ​ട്ട​ത്തി​ന്​ പി​ന്തു​ണ​യേ​കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker