കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ കേസില്‍ പ്രധാന സാക്ഷിയായ മഞ്ജുവാര്യരോട് മകള്‍ നടത്തിയ അപേക്ഷയാണിപ്പോള്‍ഇപ്പോള്‍ പുറത്ത് വന്നത്. മകളെ ഉപയോഗിച്ച് എട്ടാം പ്രതി ദിലീപ് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മഞ്ജു മൊഴി നല്‍കിയിരുന്നു. അതെ സമയം എട്ടാം പ്രതിയായ ദിലീപിന്റെ കുടുംബ ബന്ധം തകര്‍ച്ചയുടെ കാരണക്കാരി ഒന്നാം സാക്ഷിയായ നടി ആണ് എന്ന് ദിലീപ് ഭാമയോട് പറഞ്ഞു എന്ന ഇരയുടെ മൊഴി വിചാരണക്കോടതി രേഖപ്പെടുത്തിയില്ലെന്ന ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍ എത്തിയിരിക്കുകയാണ്. ഭാമ ഇക്കാര്യം തന്നോട് പറഞ്ഞുവെന്നാണ് ഇരയാക്കപ്പെട്ട നടി കോടതിയില്‍ പറഞ്ഞത്. എന്നാല്‍, ഇതൊന്നും കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ‘അവളെ ഞാന്‍ പച്ചയ്ക്ക് കത്തിക്കും അവള്‍ എന്റെ കുടുംബം തകര്‍ത്ത ആണ് എന്ന് ദിലീപ് പറഞ്ഞതായി ഭാമ എന്നോട് പറഞ്ഞു. മഴവില്ലഴകില്‍ റിഹേഴ്‌സല്‍ ക്യാമ്ബില്‍ വച്ച് ഞാനും ഭാമയും സംസാരിക്കുന്നത് കണ്ടപ്പോഴാണ് ദിലീപ് ഇക്കാര്യം പറഞ്ഞതായി നടി ഭാമ എന്നോട് പറഞ്ഞത്’ എന്നായിരുന്നു കേസിലെ ഒന്നാം സാക്ഷി കോടതിമുറിയില്‍ പറഞ്ഞത്.
എന്നാല്‍ ഇക്കാര്യം കോടതി രേഖപ്പെടുത്താന്‍ തയാറായില്ല എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ഇതു രേഖപ്പെടുത്തണമെന്ന് കോടതിയോട് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും കോടതി ഇക്കാര്യം രേഖപ്പെടുത്താന്‍ തയാറായില്ലെന്നും സര്‍ക്കാര്‍ വിമര്‍ശിച്ചു. കൂടാതെ , കേസില്‍ ഒന്നാം സാക്ഷിയായ നടിയോട് ദിലീപിനെ മുന്‍വൈരാഗ്യം ഉണ്ടായിരുന്നു. അകാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായിരുന്നു നടി കോടതിയില്‍ ഇത്തരത്തില്‍ ഒരു മൊഴി രേഖപ്പെടുത്തിയത് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, ഇതൊരു കേട്ടുകേള്‍വി മാത്രമാണ്, അത് രേഖപ്പെടുത്തേണ്ട കാര്യമില്ല, എന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. പല ഘട്ടങ്ങളിലായി പ്രതികളുടെ അഭിഭാഷകര്‍ അടക്കം കോടതി മുറിയില്‍ വാഹനത്തില്‍ വച്ചുണ്ടായ ക്രൂരത സംബന്ധിച്ച പല കാര്യങ്ങളും അതിരൂക്ഷമായ ഭാഷയില്‍ നടിയോട് ചോദിക്കുകയും അവരെ മാനസികമായി തളര്‍ത്തുന്ന തരത്തില്‍ കാര്യങ്ങള്‍ ചോദിക്കുകയും ചെയ്തു.
ഈ ഘട്ടങ്ങളില്‍ എല്ലാം പലതവണ പ്രോസിക്യൂഷന്‍ ഇടപെട്ടു. സത്യസന്ധമായ മറുപടി പറയാന്‍ അവരെ അനുവദിക്കണം ഇരയെ മാനസികമായി തളര്‍ത്തരുത് എന്നാല്‍ പല ഘട്ടങ്ങളില്‍ പറഞ്ഞുവെങ്കിലും കോടതിയില്‍ കാര്യങ്ങളൊന്നും തന്നെ ഇടപെട്ടില്ല എന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മാത്രമല്ല, നടി മഞ്ജുവാര്യര്‍ കേസില്‍ മുപ്പത്തിനാലാം സാക്ഷിയാണ്. എട്ടാം പ്രതിയായ തന്റെ അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മഞ്ജുവിനെ മകള്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായി മഞ്ജു മൊഴിനല്‍കിയിരുന്നു. അടച്ചിട്ടമുറിയില്‍ രഹസ്യ വിചാരണക്കിടെ പറഞ്ഞ കാര്യങ്ങളാണ് ഇതെല്ലാം.
എന്നാല്‍ താന്‍ സത്യം പറയാന്‍ ഇക്കാര്യത്തില്‍ ബാധ്യതയാണ്, എന്നാല്‍ താന്‍ കോടതിമുറിയില്‍ സത്യം മാത്രമായിരിക്കും പറയുക എന്നായിരുന്നു മഞ്ജുവിനെ മറുപടി. ഇക്കാര്യങ്ങളെല്ലാം റെക്കോര്‍ഡ് ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും കോടതി തള്ളിക്കളയുകയായിരുന്നു. കേസ് പലപ്പോഴായി അട്ടിമറിക്കാന്‍ എട്ടാം പ്രതി ദിലീപ് ശ്രമിക്കുന്നതായി പലതവണ തെളിവുകള്‍ ലഭിച്ചിട്ടും കോടതി അത് മുഖവിലയ്‌ക്കെടുക്കാത്തതിനെയാണ് സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചത്. നടിയും സമാനമായ ആരോപണങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എത്രയുംവേഗം കോടതി മാറ്റം അടക്കമുള്ള നടപടികള്‍ നടത്തി വിചാരണ മുന്നോട്ടു കൊണ്ടുപോകണം എന്നാണ് കോടതിമുറിയില്‍ സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്.