ഈ വര്‍ത്തമാനം ഒന്നും ഇനി ഇവിടെ പറ്റില്ല സ്റ്റോപ്പ് ചെയ്തേക്ക്; ലക്ഷ്മിയോട് ഭാഗ്യലക്ഷ്മി
കൊച്ചി:ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിലെ അവസാന മത്സരാര്‍ത്ഥിയായിട്ടാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി കടന്നു വരുന്നത്. ഷോയില്‍ ഭാഗ്യ ലക്ഷ്മി അത്ര തിളങ്ങില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ മുന്‍വിധികള്‍ എല്ലാം തിരുത്തി പറയേണ്ടി വന്നിരിക്കുകയാണ്. ഷോയിലെ ഏറ്റവും പ്രായം കൂടിയ മത്സരാര്‍ത്ഥി മാത്രമല്ല കഴിവിന്റെ കാര്യത്തിലും താനാണ് മുന്നില്‍ എന്ന് തെളിയിച്ചിരിക്കുകയാണ് താരം. മൂന്നാം സീസണിലെ ആദ്യ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതും ഭാഗ്യലക്ഷ്മി തന്നെയായിരുന്നു
ഇപ്പോള്‍ ഷോയുടെ പുതിയ പ്രൊമോ വീഡിയോയാണ് വൈറലാകുന്നത്. ഗായിക ലക്ഷ്മി ജയന്റെ പ്രവൃത്തികള്‍ക്ക് തക്കതായ മറുപടി നല്‍കുകയാണ് ഭാഗ്യലക്ഷ്മി. രാവിലെ കിടിലം ഫിറോസുമായി തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ലക്ഷ്മി സംസാരിച്ചിരുന്നു. ‘നീ എന്ന വ്യക്തിയിലെ ചില പ്ലസ് പോയിന്റ് പറയാനാണ് ഫിറോസ് ലക്ഷ്മിയോട് ആവശ്യപ്പെട്ടത്. ഈ കൊച്ചിന് നല്ലതൊന്നുമില്ലേ എന്നാണ് ചേട്ടനിപ്പോള്‍ അന്വേഷിച്ചതെന്ന് ലക്ഷ്മി മറുപടിയായി പറയന്നു. പിന്നാലെ നിന്റെ മൂന്ന് നല്ല ഗുണങ്ങള്‍ പറയൂ. ഞാന്‍ നിന്നെ ഒന്ന് സ്‌നേഹിക്കട്ടേ എന്ന് ഫിറോസ് പറയുന്നു. എന്നെ സ്‌നേഹിച്ചിട്ട് ചതിച്ചിട്ട് പോയവരുണ്ട്. അവരോട് ഇന്നും അത്ര നല്ല സൗഹൃദമാണ് എനിക്കുള്ളതെന്നും ലക്ഷ്മി പറയുന്നു. ശത്രുതയില്ലല്ലോ എന്ന ഫിറോസിന്റെ ചോദ്യത്തിന് അത് മാത്രമില്ലെന്നാണ് ലക്ഷ്മി പറഞ്ഞത്.
ഇതിന് പിന്നാലെ താനിവിടെ വന്നത് എന്നെ കറക്ട് ചെയ്യാനാണെന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയാറുണ്ടെന്ന് ലക്ഷ്മി സന്ധ്യ മനോജിനോട് പറയുന്നു. ഇത് കേട്ട ഭാഗ്യലക്ഷ്മി ഞാന്‍ അങ്ങനെയാണ്, ഞാന്‍ ഇങ്ങനെയാണ് എന്നുള്ള വര്‍ത്തമാനം ഒന്നും ഇനി വേണ്ടെന്ന് ലക്ഷ്മി ജയന് താക്കീതായി നല്‍കുന്നു. ഞാന്‍ എന്റേത് എന്നതിനൊക്കെ സ്റ്റോപ് ഇടൂ. എന്നും ഭാഗ്യലക്ഷ്മി പറയുന്നു.നേരത്തെ ലക്ഷ്മിയുടെ കുടുംബ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയും മറുപടി നല്‍കി ഭാഗ്യ ലക്ഷ്മി രംഗത്ത് എത്തിയിരുന്നു. മകനെ കാണാന്‍ ഭര്‍ത്താവിനെ അനുവദിക്കാറില്ലെന്ന് ലക്ഷ്മി പറഞ്ഞതിനെ ഭാഗ്യലക്ഷ്മി ശക്തമായി എതിര്‍ക്കുകയായിരുന്നു. എന്തൊക്കെ പറഞ്ഞാലും കുഞ്ഞിന്റെ അച്ഛന് അവനെ കാണാനുള്ള അര്‍ഹതയുണ്ട്. അതൊരിക്കലും തടസ്സപ്പെടുത്തരുത്. എന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.
രണ്ടാം ദിവസമായിരുന്നു ക്യാപ്റ്റനായി ഭാഗ്യലക്ഷ്മിയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ സീസണിലെ പോലെ അതിവേഗം ക്യാപ്റ്റനെ തെരഞ്ഞെടുക്കുക ആയിരുന്നില്ല. ഒരു വലിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ ആണ് ക്യാപ്റ്റനെ തെരെഞ്ഞെടുത്തത്. എന്നില്‍ ഒരു ഉണ്ടെങ്കില്‍ എന്നെ തെരഞ്ഞെടുക്കണം എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞപ്പോള്‍, അതേസമയം ബിഗ് ബോസ് വീടിനുള്ളില്‍ എനിക്ക് ഒരു ആഴ്ച്ച നില്ക്കാന്‍ കഴിയുമല്ലോ അതുകൊണ്ട് എന്നെ തെരെഞ്ഞെടുക്കക്കണം എന്ന അഭിപ്രായത്തോടെയാണ് ലക്ഷ്മി ജയന്‍ വോട്ടു തേടിയത്. കഴിഞ്ഞ സീസണില്‍ സീനിയോറിറ്റി ലെവലിന്റെ അടിസ്ഥാനത്തില്‍ രാജിനി ചാണ്ടിയെയാണ് മറ്റ് മത്സരാര്‍ത്ഥികള്‍ ആദ്യ ക്യാപ്റ്റന്‍ ആയി തെരെഞ്ഞെടുത്തത്. ആരുടേയും എതിര്‍പ്പില്ലാതെയാണ് രാജിനി ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയത്.