27.6 C
Kottayam
Thursday, June 4, 2026

വാഹനങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ ജാഗ്രതൈ! പിഴ ചുമത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് പിന്നാലെയുണ്ട്

Must read

തിരുവനന്തപുരം: അനുമതി വാങ്ങാതെ പൊതുവാഹനങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ കരുതിയിരിക്കുക. നിങ്ങള്‍ക്ക് പിഴ ചുമത്താന്‍ മോട്ടര്‍ വാഹന വകുപ്പ് പിന്നാലെയുണ്ട്. ഓട്ടോറിക്ഷകള്‍ മുതല്‍ ബസ് വരെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍, കൊടിതോരണങ്ങള്‍, സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങള്‍ തുടങ്ങി എന്തും നിയമ ലംഘനമാണ്. നിയമം അനുസരിച്ചുള്ള അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ചാല്‍ പരസ്യം വയ്ക്കാന്‍ നിശ്ചിത അളവില്‍ അനുമതി നല്‍കും.

ഓട്ടോറിക്ഷകളുടെ മുകളിലെ റെക്‌സിന്‍ നിറം മാറ്റം ഇപ്പോള്‍ വ്യാപകമാണ്. രാഷ്ട്രീയ പാര്‍ട്ടികളോടുള്ള ആഭിമുഖ്യമാണ് ഇതിനു പിന്നില്‍. തിരഞ്ഞെടുപ്പ് പ്രചാരണ വാക്യമായ ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നെഴുതിയ ഓട്ടോറിക്ഷകള്‍ ഒട്ടേറെ നിരത്തിലുണ്ട്. ഓട്ടോറിക്ഷകളില്‍ കറുപ്പ്, മഞ്ഞ എന്നീ കളറുകള്‍ ഉപയോഗിക്കുന്നതിനാണ് നിയമപരമായ അനുമതി.

എന്നാല്‍ ഓട്ടോറിക്ഷയുടെ മെറ്റല്‍ ഭാഗത്തിലാണ് ഇത്തരം കളറുകള്‍ ഉപയോഗിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. എന്നാല്‍ മുകളിലെ റെക്‌സിന് ഏത് കളര്‍ വേണമെന്ന് നിബന്ധനയില്ല. എന്നാല്‍ ഇതില്‍ എന്തെങ്കിലും പേരുകളോ ചിഹ്നങ്ങളോ ചിത്രങ്ങളോ അനുമതി ഇല്ലാതെ ഉണ്ടെങ്കില്‍ പിഴ ചുമത്താം.

സ്വകാര്യ വാഹനങ്ങളില്‍ ഒരു തരത്തിലും പരസ്യങ്ങളും രാഷ്ട്രീയ പരസ്യങ്ങളും പതിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ലംഘിച്ചാല്‍ 1000 രൂപ വരെ പിഴ ചുമത്താം. ഗതാഗതവകുപ്പ് ഓഫിസുകളില്‍ പരസ്യം പതിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ച് അനുമതി വാങ്ങിയാല്‍ പൊതുവാഹനങ്ങളില്‍ പരസ്യം പതിക്കാം. ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്ത് പരസ്യം പതിക്കുന്നതിന് 500 രൂപയാണ് അടയ്‌ക്കേണ്ടത്. പരസ്യം മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week