KeralaNews

ഓണത്തിരക്ക്: മദ്യവില്‍പ്പനസമയം കൂട്ടി ,കൂപ്പണുകള്‍ വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: ഓണം കണക്കിലെടുത്ത് സംസ്ഥാനത്തെ മദ്യവില്‍പനയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് എക്‌സൈസ് വകുപ്പ്. ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം വര്‍ധിപ്പിച്ചു. നിലവില്‍ ഒരു ദിവസം 400 ടോക്കണുകള്‍ വിതരണം ചെയ്തിടത്ത് 600 ടോക്കണ്‍ വരെ ഇനി അനുവദിക്കും.

മദ്യവില്‍പന ഇനി രാവിലെ ഒന്‍പത് മുതല്‍ രാത്രി വരെ 7 വരെയായിരിക്കും. തിരക്ക് നിയന്ത്രിക്കാനാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ഒരു തവണ ടോക്കണ്‍ എടുത്തു മദ്യം വാങ്ങിയവര്‍ക്ക് വീണ്ടും മദ്യം വാങ്ങാന്‍ മൂന്ന് ദിവസത്തെ ഇടവേള നിര്‍ബന്ധമാക്കിയതും താത്കാലികമായി പിന്‍വലിച്ചിട്ടുണ്ട്. ഇനി ഏത് ദിവസവും മദ്യം വാങ്ങാം.

ബെവ്‌കോയുടെ ബെവ്ക്യൂ ആപ്പ് വഴിയാണ് ടോക്കണുകള്‍ ബുക്ക് ചെയ്യേണ്ടത്. ബെവ്ക്യൂ വഴിയുള്ള മദ്യവില്‍പന ആരംഭിച്ച ശേഷം സംസ്ഥാനത്തെ ബെവ്‌കോ-കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പനശാലകളില്‍ മദ്യവില്‍പന കുറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button