25.6 C
Kottayam
Thursday, June 4, 2026

നാളെ മദ്യവില്‍പ്പനശാലകള്‍ സംസ്ഥാനത്ത് അടഞ്ഞുകിടക്കും

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബെവ്കോ വഴി മദ്യ വില്‍പന ഉണ്ടാവില്ല. ഔട്ട്ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനം. അതേസമയം സംസ്ഥാനത്തെ മദ്യ വില്‍പന ശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടിയിരുന്നു. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്.

ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാനാണ് മദ്യശാലകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിച്ചതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. സമയം നീട്ടി കിട്ടണമെന്ന ബെവ്‌കോ എം.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തേ ഏഴ് മണി വരെയായിരുന്നു മദ്യശാലകളുടെ പ്രവര്‍ത്തനസമയം.

കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഈ മാസം 28 വരെ മുഴുവന്‍ കടകള്‍ളും തുറന്ന് പ്രവര്‍ത്തിക്കും. സ്വാതന്ത്ര്യ ദിനമായ നാളെയും ഓണത്തോടനുബന്ധിച്ച് 22-ാം തീയ്യതിയും സര്‍ക്കാര്‍ സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കിയത്. 29- നെ സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉണ്ടാകുകയുള്ളു.അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം തുടരും.ഇളവുകള്‍ നല്‍കുമ്പോള്‍ തന്നെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.

കഴിഞ്ഞ ഒരാഴ്ച കൊണ്ട് ട്രിപ്പിള്‍ ലോക്ഡൗണ്‍ വാര്‍ഡുകളുടെ എണ്ണം മൂന്നിരട്ടിയോളമായി വര്‍ദ്ധിച്ചു.സംസ്ഥാനത്തെ 87 തദ്ദേശ സ്ഥാപനങ്ങളിലായി 634 വാര്‍ഡുകളിലാണ് പുതിയതായി ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നത്. കഴിഞ്ഞ ആഴ്ച 52 തദ്ദേശ സ്ഥാപനങ്ങളിലായി 266 വാര്‍ഡുകളില്‍ മാത്രമായിരുന്നു ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള പ്രതിവാര രോഗനിരക്കിന്റെ അടിസ്ഥാനത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ വാര്‍ഡുകള്‍ നിശ്ചയിക്കുന്നത്. പുതുക്കിയ നിയന്ത്രണം കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നു.

- Advertisement -

കഴിഞ്ഞ ആഴ്ചയിലേത് പോലെ ഇത്തവണയും ഏറ്റവുമധികം ട്രിപ്പിള്‍ ലോക്ഡൗണ്‍ വാര്‍ഡുകളുള്ളത് മലപ്പുറം ജില്ലയിലാണ്. അവിടെ 171 വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. പാലക്കാട് 102 വാര്‍ഡുകളിലും കോഴിക്കോട് 89 വാര്‍ഡുകളിലുമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. അതേസമയം ഇടുക്കി ജില്ലയില്‍ ഒരു വാര്‍ഡില്‍ പോലും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്.

- Advertisement -

തൃശൂരില്‍ 85 വാര്‍ഡുകളിലും എറണാകുളത്ത് 51 വാര്‍ഡുകളിലും വയനാട്ടില്‍ 47 വാര്‍ഡുകളിലും കര്‍ശന നിയന്ത്രണമുണ്ട്. കോട്ടയം- 26, കാസര്‍കോട്- 24, ആലപ്പുഴ- 13, കൊല്ലം- ഏഴ്, കണ്ണൂര്‍- ഏഴ്, പത്തനംതിട്ട-ആറ്, തിരുവനന്തപുരം- ആറ് എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണുള്ള വാര്‍ഡുകളുടെ എണ്ണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

Popular this week