തിരുവനന്തപുരം: ഓണവിപണി മുന്നില്‍ കണ്ടുകൊണ്ട് മദ്യവില്‍പ്പന വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് ബെവ്കോ. ഔട്ട്ലെറ്റുകളില്‍ അടക്കം വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാരിനോട് സമയം നീട്ടി ചോദിച്ചിരിക്കുകയാണ് കോര്‍പറേഷന്‍. രണ്ടു മണിക്കൂര്‍ വരെ അധിക വില്‍പ്പന സമയമാണ് തേടിയിരിക്കുന്നത്.
കൊവിഡ് കാരണം നിലവില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചുമണിവരെയാണ് വില്‍പ്പന സമയം. ഇത് വൈകിട്ട് ഏഴു മണിവരെ നീട്ടി നല്‍കാനാണ് ബെവ്കോ സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ഓണം പോലെയുള്ള ഉത്സവ സീസണുകളിയലാണ് ബെവ്കോയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നത്. വൈകിട്ട് അഞ്ചു മണിവരെ പ്രവര്‍ത്തന സമയം പരിമിതപ്പെടുത്തിയതോടെ ജോലി കഴിഞ്ഞ് വരുന്നവര്‍ക്ക് മദ്യം വാങ്ങാന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടെന്ന് ബെവ്കോ ശിപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു.
വിഷയം സര്‍ക്കാര്‍ പരിഗണനയിലാണ്. ഓണം അടുത്തതോടെ എത്രയും വേഗം സര്‍ക്കാാര്‍ തീരുമാനം ഉണ്ടാകുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ. കൊവിഡ് ലോക്ഡൗണും മദ്യവില്‍പ്പനയില്‍ നിയന്ത്രണവും വന്നതോടെ വില്‍പ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.