കൊച്ചി:ബിവറേജസ് കോർപ്പറേഷൻ വഴി മദ്യം വാങ്ങുന്നതിനുള്ള ആപ്ലിക്കേഷനായ ബെവ് ക്യൂ മടങ്ങിയെത്തി.സാങ്കേതിക തകരാർ മൂലം ആപ്പിന്റെ പ്രവർത്തനം പൂർണമായും നിലച്ച അവസ്ഥയിലായിരുന്നു.എന്നാൽ മടങ്ങിവരവിൽ പോരായ്മകൾ പൂർണമായി പരിഹരിച്ചിട്ടുണ്ട്.രജിസ്ട്രേഷൻ ഒ.ടി.പി എന്നിവ ലഭിക്കുക വളരെ അനായാസം ആണ് ആണ് എന്നാൽ എന്നാൽ മദ്യം വാങ്ങേണ്ട സ്റ്റോറുകൾ ലഭിക്കുന്നത് ഏത് ദൂരയാണന്ന് പരാതി ഉയർന്നിട്ടുണ്ട്.
ആപ്പ് മടങ്ങിയെത്തിയെങ്കിലുംമേയ് 31, ജൂൺ ഒന്ന്(ഡ്രൈ ഡേ) തീയതികളിൽ മദ്യവിതരണ
കേന്ദ്രങ്ങൾക്ക് അവധിയായിരിയ്ക്കും ജൂൺ രണ്ടു മുതൽ എല്ലാ സാങ്കേതിക പരിമിതികളും
പരിഹരിച്ച് പൂർണമായ സംവിധാനം
ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന്
ബവ്കോ എംഡി അറിയിച്ചിരുന്നു.
വെർച്വൽ ക്യൂ സംവിധാനത്തിലൂടെ വിദേശമദ്യം വിതരണം ചെയ്യുന്നതിന് വികസിപ്പിച്ച ബെവ് ക്യൂ മൊബൈൽ ആപ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് എക്‌സൈസ് മന്ത്രി ടി.പി. രാകൃഷ്ണൻ സംസ്ഥാന ബിവറേജസ് കോർപറേഷനിൽ നിന്നും സ്റ്റാർട്ടപ്പ് മിഷനിൽ നിന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.