യുവതിയെ ബംഗളൂരുവിൽ എത്തിച്ചത് മുഹമ്മദ് ബാബു; ഇയാളുടെ നേതൃത്വത്തിൽ കേരളത്തിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങൾ ഒരാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബംഗളൂരു രാമമൂര്‍ത്തി നഗറിലെ വീട്ടില്‍ വച്ചാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്

കോഴിക്കോട്‌: ബംഗളൂരു കൂട്ടബലാത്സംഗ കേസിന്റെ അന്വേഷണം കേരളത്തിലേക്കും നീളുന്നു. ക്രൂരപീഡനത്തിനിരയായ യുവതിയെ കോഴിക്കോട് നിന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. പീഡനത്തിനിരയായ യുവതിക്ക് കേസിലെ രണ്ടാം പ്രതി മുഹമ്മദ് ബാബുവിനെ പരിചയമുണ്ടെന്നും ഇയാളാണ് യുവതിയെ ബംഗളൂരുവിൽ എത്തിച്ചതെന്നുമാണ് റിപ്പോർട്ട്.

കര്‍ണാടകയിലും തെലങ്കാനയിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങള്‍ നടത്തി വന്നിരുന്ന മുഹമ്മദ് ബാബുവിനു സംഘത്തിനും കേരളത്തിലും ഇത്തരം ഇടങ്ങളുണ്ടെന്നാണ് സൂചന. രണ്ട് വര്‍ഷം മുന്‍പാണ് ധാക്ക സ്വദേശിനിയായ യുവതി യു.എ.ഇയിലേക്ക് പോയത്. ജോലി ആവശ്യത്തിനായിരുന്നു പോയിരുന്നത്. എന്നാൽ, അവിടെ ഡാന്‍സ് ബാറിലടക്കം യുവതി ജോലി ചെയ്തിരുന്നു. പിന്നീട് മുഹമ്മദ് ഇവരെ ബംഗളൂരുവില്‍ എത്തിച്ചു.

മുഹമ്മദിന്റെ സംഘവുമായി അടുപ്പമുണ്ടായിരുന്ന യുവതി അവർക്കൊപ്പം പ്രവർത്തിച്ചു. എന്നാൽ, ഇതിനിടയിൽ സംഘവുമായി തെറ്റിയ യുവതി കോഴിക്കോട് മാസാജ് പാര്‍ലര്‍ നടത്തിവരികയായിരുന്നു. ഇതിനിടെ ഉണ്ടായ സാമ്പത്തിക തർക്കത്തെ ചൊല്ലിയാണ് യുവതിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയതും ക്രുരമായി പീഡിപ്പിച്ചതും. രണ്ട് സംഘം തമ്മിലുള്ള പകയാണ് ഇതിനു കാരണം.

ഒരാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബംഗളൂരു രാമമൂര്‍ത്തി നഗറിലെ വീട്ടില്‍ വച്ചാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. പ്രതികള്‍തന്നെ മൊബൈലില്‍ ഇത് പകര്‍ത്തുകയും ചെയ്തു. ബെംഗളുരുവില്‍ നിന്നും കഴിഞ്ഞ ദിവസവമാണ് പ്രതികള്‍ പിടിയിലായത്. യുവതിയുടെ മൊഴി രേഖപ്പെടുത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News