EntertainmentNationalNews

വാഹനാപകടം; ബം​ഗാളി നടി സുചന്ദ്ര ദാസ്​ ഗുപ്ത മരിച്ചു

ബം​ഗാളി ടെലിവിഷൻ നടി സുചന്ദ്ര ദാസ്​ ഗുപ്ത വാഹനാപകടത്തിൽ മരിച്ചു. ഷൂട്ട് കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊൽക്കത്തയിലെ ബാരാന​ഗറിൽ വെച്ചായിരുന്നു അപകടം. ബെെക്ക് ടാക്സിയിൽ വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടമെന്നാണ് റിപ്പോർട്ടുകൾ.

എതിർദിശയിൽ വന്ന മറ്റൊരു ബെെക്കുമായുള്ള കൂട്ടിയിടി ഒഴിവാക്കാനായി പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ നടി റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഇതേസമയം എതിർദിശയിൽ വന്ന ട്രക്ക് നടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്നാണ് വിവരങ്ങൾ. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും 29-കാരിയായ നടി സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയായിരുന്നു.

നടി സഞ്ചരിച്ചിരുന്ന ബെെക്ക് ഓടിച്ചിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സീരിയലുകളിൽ സഹനടിയായി ശ്രദ്ധേയയാണ് സുചന്ദ്ര. ​’ഗൗരി എലോ’യാണ് പ്രധാന സീരിയൽ. നടിയുടെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് ബം​ഗാളി ടെലിവിഷൻ ഇൻഡസ്ട്രി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button