24.8 C
Kottayam
Thursday, June 4, 2026
No menu items!

കർണാടകയുടെ ഉൾവനത്തിലേക്ക് നീങ്ങി ബേലൂർ മഖ്ന; ദൗത്യം പ്രതിസന്ധിയിൽ

Must read

മാനന്തവാടി: വയനാട്ടിലെത്തിയ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ ആന കര്‍ണാടകയുടെ ഉള്‍വനത്തിലേക്ക് നീങ്ങി. നിലവില്‍ കര്‍ണാടക വനത്തിലെ നാഗര്‍ഹോളയിലാണ് ആന.

വനാതിര്‍ത്തിയില്‍നിന്ന് ഒന്നരകിലോമീറ്റര്‍ അകലെയാണിത്. കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ നിരീക്ഷിക്കുന്നുണ്ട്. ആന കൂടുതല്‍ ആക്രമണകാരിയായി ഉള്‍വനത്തിലേക്ക് നീങ്ങുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇന്നു തിരിച്ചെത്താന്‍ സാധ്യതയില്ലെന്ന നിഗമനത്തെ തുടര്‍ന്ന് മിഷന്‍ ബേലൂര്‍ മഖ്‌ന പ്രതിസന്ധിയിലായി.

ശനിയാഴ്ച വനപാലക സംഘം ബേലൂര്‍ മഖ്‌നയുടെ പുറകെ നടന്നെങ്കിലും മയക്കുവെടിവയ്ക്കാന്‍ സാധിച്ചിരുന്നില്ല. ദൗത്യത്തിലുണ്ടായിരുന്ന കുങ്കിയാനകളിലൊന്നിനെ ബേലൂര്‍ മഖ്‌ന ആക്രമിക്കാനും ശ്രമിച്ചിരുന്നു. നോര്‍ത്ത് വയനാട്, സൗത്ത് വയനാട്, വയനാട് വന്യജീവി സങ്കേതം, നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് മണ്ണാര്‍ക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നുള്ള ആര്‍ആര്‍ടി സംഘങ്ങള്‍ അടക്കമുള്ള 200 ഓളം വനം വകുപ്പ് ജീവനക്കാരാണ് എട്ടു ദിവസമായി ആനയെ പിടികൂടാനുള്ള ശ്രമം നടത്തുന്നത്.

മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയയും മുന്‍പ് കര്‍ണാടകയില്‍നിന്നു ബേലൂര്‍ മഖ്‌നയെ മയക്കുവെടിവച്ച സംഘത്തിലെ അംഗങ്ങളടക്കമുള്ള 25 പേരടങ്ങുന്ന കര്‍ണാടക വനപാലകരും ഒപ്പമുള്ളത് തിരച്ചലില്‍ പങ്കെടുക്കുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. മുത്തങ്ങ ആനപ്പന്തിയില്‍നിന്ന് എത്തിച്ച 4 കുങ്കിയാനകളും ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.

- Advertisement -

മുന്‍പ് ഒരുവട്ടം മയക്കുവെടി വച്ച് പിടികൂടിയതിനാല്‍ കുങ്കിയാനകളുടെ സാന്നിധ്യം മനസ്സിലാക്കി മോഴയാന ഉള്‍വനത്തിലേക്ക് പിന്‍വാങ്ങുന്നതും പൊന്തക്കാടുകളും ദൗത്യസംഘത്തിനു തലവേദന ഉണ്ടാക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week