ഉത്സവം കണ്ടു മടങ്ങിയ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്പലം ദേശീയപാതയിൽ ആഴാംകോണം ജംക്‌ഷനു സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറിഞ്ഞ് യുവതി മരിച്ചു. ഭർത്താവും മക്കളും പരുക്കുകളോടെ രക്ഷപ്പെട്ടു. ആഴാംകോണം മുല്ലമംഗലം വൈഗ ലാൻഡിൽ രഞ്ചുലാലിന്റെ ഭാര്യ ലക്ഷ്മ‌ി (29) ആണ് മരിച്ചത്. ഇന്നു പുലർച്ചെയായിരുന്നു അപകടം. കീഴൂർ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ടു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.

ദേശീയപാതയിലെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പണികൾ നടക്കുന്നതിനാൽ പല സ്ഥലങ്ങളിലും കുഴി നിറഞ്ഞ നിലയിലാണ്. സമീപത്തെ കോൺക്രീറ്റ് പാളികളിൽ തട്ടി നിയന്ത്രണം തെറ്റിയതോ അല്ലെങ്കിൽ സ്കൂട്ടറിന്റെ സ്റ്റ‌ാൻഡ് റോഡിൽ തട്ടി വീണതോ ആകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

റോഡിൽ തെറിച്ചു വീണ ലക്ഷ്മി, പണി നടന്നു കൊണ്ടിരിക്കുന്ന കോൺക്രീറ്റ് പാളികളിൽ തല തട്ടി പരുക്കേറ്റിരുന്നു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മക്കൾ: വൈഗ, നൈക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News