24.1 C
Kottayam
Friday, June 5, 2026

യുകെ സ്വപ്‌നം ഉപേക്ഷിച്ച് ഇന്ത്യക്കാർ; അപേക്ഷകളില്‍ വൻ ഇടിവ്,കാരണമിതാണ്‌

Must read

ലണ്ടൻ: പുതിയ വിസ നിയമം വന്നതിന് പിന്നാലെ ബ്രിട്ടീഷ് സർവകലാശാലകളിലേക്ക് പഠനത്തിനായി അപേക്ഷകൾ അയക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്. യൂണിവേഴ്സിറ്റീസ് ആൻഡ് കോളേജസ് അഡ്മിഷൻ സർവീസിന്റെ (യുസിഎഎസ്) അടുത്തിടെ പുറത്തിറക്കിയ കണക്കിലാണ് ഇത് വ്യക്തമാക്കുന്നത്.

ആകെ അന്താരാഷ്ട്ര ആപ്ലിക്കേഷനുകളുടെ എണ്ണം 0.7ശതമാനം ഉയർന്നിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലേക്ക് ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തിൽ നാല് ശതമാനമാണ് കുറവ് ഉണ്ടായത്. നെെജീരിയയിൽ നിന്നുള്ള അപേക്ഷയിലും കുറവ് വന്നിട്ടുണ്ടെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ബിരുദ പഠനത്തിനായുള്ള നെെജീരിയൻ വിദ്യാ‌ർത്ഥികളുടെ അപേക്ഷകൾ 46 ശതമാനം കുറഞ്ഞ് 1,590 ആയി. അതേസമയം ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ നാല് ശതമാനം കുറഞ്ഞ് 8,770 ആയി.

ബിരുദാനന്തര ബിരുദ ഗവേഷണ വിദ്യാർത്ഥികൾ ഒഴികെയുള്ളവർക്ക് യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് വിലക്കുന്ന നിയമം ജനുവരിയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തിൽ കുറവ് വന്നത്. രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്‌ക്കുന്നതിന് വേണ്ടിയായിരുന്നു നടപടി.

- Advertisement -

2022ൽ മാത്രം 7,45,000പേരാണ് യുകെയിലേയ്‌ക്ക് കുടിയേറിയത്. ഇതിനാലാണ് തിരഞ്ഞെടുപ്പ് വർഷത്തിന് മുമ്പ് സർക്കാരിന്റെ ശക്തമായ നടപടി. സ്റ്റുഡന്റ് വിസയിൽ ഉള്ളവർക്ക് ആശ്രിത വിസയും പോസ്റ്റ് സ്റ്റഡി വർക്ക് വിസയും ലഭിക്കാനുള്ള മാനദണ്ഡങ്ങൾ നേരത്തേ സർക്കാർ കർശനമാക്കിയിരുന്നു. ഇതും വിദ്യാർത്ഥികളുടെ ഇടിവിന് കാരണമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week