CrimeNews

ഇടുക്കിയിലെ നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും: 6 പേര്‍ അറസ്റ്റില്‍

തൊടുപുഴ : ഇടുക്കി ഉടുമ്പന്‍ ചോലയില്‍ രാഷ്ട്രീയക്കാരുടെ ഒത്താശയോടെ വ്യവസായി നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തിയ സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍. റിസോര്‍ട്ടിന്റെ ലൈസന്‍സ് റദ്ദ് ചെയ്തു. ശാന്തന്‍പാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാജാപ്പാറമെട്ട് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ജംഗിള്‍ പാലസ് റിസോര്‍ട്ടിലാണ് നിശാ പാര്‍ട്ടി നടന്നത്.

ജൂണ്‍ 28 നായിരുന്നു പുതിയതായി തുടങ്ങിയ റിസോര്‍ട്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി റിസോര്‍ട്ടില്‍ ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും സംഘടിപ്പിച്ചത്. ഭക്ഷണവും മദ്യവും യഥേഷ്ടം വിളമ്പിയ നിശാപാര്‍ട്ടി രാത്രി എട്ടിനു തുടങ്ങി ആറു മണിക്കൂറോളം നീണ്ടുനിന്നു. നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച് വിഡിയോയിലൂടെയാണ് വിവരം പുറത്തറിയുന്നത്. ഇതര സംസ്ഥാനത്തു നിന്നാണ് ഡാന്‍സ് ചെയ്യാന്‍ പെണ്‍കുട്ടിയെ എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button