28.8 C
Kottayam
Thursday, June 4, 2026

ട്രിവാൻഡ്രം ക്ലബിന്റെ കൈവശമുളള 5.5 ഏക്കർ ഭൂമി, ഉടമസ്ഥാവകാശം തെളിയിക്കാൻ രേഖകളില്ല, തണ്ടപ്പേർ സർക്കാർ റദ്ദാക്കി

Must read

തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബിന്റെ കൈവശം ഇരിക്കുന്ന ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഭൂമിയുടെ തണ്ടപ്പേർ റവന്യു വകുപ്പ് റദ്ദാക്കി. തുടർ നടപടികൾക്ക് ലാന്റ് റവന്യു കമ്മീഷണറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഉടമസ്ഥാവകാശം നിയമപരമായി തെളിയിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് ക്ലബ് ഭാരവാഹികൾ പറയുന്നത്.

തലസ്ഥാന നഗരമധ്യത്തിൽ കോടികൾ വിലമതിക്കുന്ന 5.50 ഏക്കറിലാണ് വർഷങ്ങളായി ഉടമസ്ഥാവകാശ തർക്കം നടക്കുന്നത്. ക്ലബ് ക്ലബിന്റേതെന്നും സർക്കാർ അതല്ലെന്നും വാദിക്കുന്ന ഭൂമി ഏറ്റെടുക്കന്നതിന് ഉള്ള ന്ർണ്ണായക നീക്കത്തിലാണ് റവന്യു വകുപ്പ്. ഉടമസ്ഥാവകാശം തെളിയിക്കുന്ന മതിയായ രേഖകൾ ക്ലബിന്റെ കൈവശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തണ്ടപ്പേർ റദ്ദാക്കിയത്.

തിരുവനന്തപുരം വഴുതക്കാട്ടെ ഭൂമി സർക്കാർ വകയെന്ന് രേഖകൾ ഉദ്ധരിച്ച് ഉത്തരവിറക്കിയ റവന്യു വകുപ്പ് തുടർനടപടികൾക്ക് ലാൻഡ് റെവന്യൂ കമ്മീഷണറെയും ചുമതലപ്പെടുത്തി. 1902 മുതൽ കൈവശം വയ്ക്കുന്ന ഭൂമിയെന്ന ക്ലബ് അധികൃതരുടെ വാദം തള്ളിയാണ് നടപടി. ഭൂനികുതി ഒടുക്കുന്നു എന്നത് ഉടമസ്ഥാവകാശമല്ലെന്ന് ഉത്തരവിൽ എടുത്ത് പറയുന്നുണ്ട്.

1946 മുതൽ യൂറോപ്യൻ ക്ലബ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് 1991ൽ ട്രിവാൻഡ്രം ക്ലബ് പ്രവർത്തനമാരംഭിക്കുന്നത്. പക്ഷേ, രണ്ട് വ്യത്യസ്ത സ്ഥാപനങ്ങൾ ആയതിനാൽ കൈവശവകാശ തുടർച്ച അവകാശപ്പെടാൻ ആവില്ലെന്ന് റവന്യൂ വകുപ്പിന്റെ വാദം.. സ്വാതന്ത്ര്യത്തിന് മുൻപുള്ള രേഖകളിൽ പണ്ടാരപ്പാട്ടം വകയെന്നു രേഖപ്പെടുത്തിയ ഭൂമി ക്ലബിന് പാട്ടത്തിന് നൽകിയതാണെന്നു രേഖകൾഉണ്ട്.

- Advertisement -

അതേസമയം വർഷങ്ങളായി കൈവശമിരിക്കുന്ന ഭൂമിയിൽ ഒരു അവകാശ തർക്കത്തിനും പഴുതില്ലെന്നാണ് ക്ലബ് ഭാരവാഹികൾ പറയുന്നത്. ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ട് പോയാൽ നിയമപരമായി പ്രതിരോധിക്കാനാണ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week