KeralaNews

അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ജീവനൊടുക്കി; രണ്ടര വയസുകാരിക്കൊപ്പം അഞ്ച് വയസുകാരി ചേച്ചിയും ശിശുക്ഷേമ സമിതിയില്‍; സംരക്ഷണം നല്‍കേണ്ട ഇടത്ത് ക്രൂരത

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ പാര്‍പ്പിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച് ആയമാരുടെ കൊടുംക്രൂരത പുറത്തറിഞ്ഞത് കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ മറ്റൊരു ആയയോട് തുറന്നുപറഞ്ഞതോടെ. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതുമായി ബന്ധപ്പെട്ട് തൈക്കാട് ആശുപത്രിയില്‍ വിവരം ലഭിക്കുന്നത്. രണ്ടരവയസുകാരിയായ കുഞ്ഞിനെ കുളിപ്പിക്കുന്ന സമയത്താണ് സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പടെ നീറ്റല്‍ അനുഭവപ്പെടുന്ന കാര്യം മറ്റൊരു ആയയോട് തുറന്നുപറഞ്ഞത്.

മറ്റ് ജീവനക്കാര്‍ അത് ജനറല്‍ സെക്രട്ടറിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് തൈക്കാട് ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തിയത്. സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ് തന്റെ സ്വകാര്യഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന കാര്യം കുട്ടി തുറന്നു പറഞ്ഞത്. അങ്ങനെയാണ് തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയത്.

പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസ് കുട്ടിയെ നോക്കുന്ന ആയമാരെ ചോദ്യം ചെയ്തപ്പോഴാണ് ഉപദ്രവിച്ച കാര്യം വെളിപ്പെടുന്നത്. വര്‍ഷങ്ങളായി അവിടെ ജോലി ചെയ്യുന്ന അജിത എന്ന താല്‍ക്കാലിക ജീവനക്കാരിയാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവേല്‍പ്പിച്ചത്. ഈ വിവരം മറച്ചുവച്ചതിനാണ് മറ്റ് രണ്ട് പേര്‍ക്കുമെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.

കിടക്കയില്‍ മൂത്രമൊഴിച്ചതിന് ശിക്ഷയായാണ് അയമാര്‍ കുഞ്ഞിനെ ഉപദ്രവിച്ചത്. സംഭവത്തില്‍ മൂന്ന് ആയമാര്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവച്ചതിനുമാണ് കേസ് എടുത്തത്.

അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ജീവനൊടുക്കിയതോടെയാണ് അഞ്ച് വയസുകാരിയെയും രണ്ടര വയസുകാരിയെയും ശിശുക്ഷേമ സമിതിയില്‍ എത്തിച്ചത്. രണ്ടര വയസുകാരി സ്ഥിരമായി കിടക്കയില്‍ മൂത്രമൊഴിക്കാറുണ്ട്. ഇതിന്റെ പേരില്‍ കുട്ടിയുടെ ശരീരത്തില്‍ നഖം പതിപ്പിച്ച് നുള്ളി മുറിവേല്‍പ്പിച്ചു. ഒപ്പം മുന്നില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിലും നുള്ളി മുറിവേല്‍പ്പിച്ചു.

അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന ഒരു സ്ഥാപനത്തില്‍ നിന്നാണ് കണ്ണില്ലാത്ത ക്രൂരതയുടെ വാര്‍ത്ത പുറത്തുവന്നത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടയുടന്‍ അതുമായി ബന്ധപ്പെട്ട് കര്‍ക്കശമായ നടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. അതിന്റെ ഭാഗമായാണ് കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതും പൊലീസില്‍ പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുറിവുകള്‍ സാരമുള്ളതല്ലെന്നും പരിഭ്രാന്തി പരത്തരുതെന്നും ജി എല്‍ അരുണ്‍ ഗോപി പറഞ്ഞു.

സ്ഥിരമായി കുട്ടിയെ പരിചരിച്ച ആയമാരാണ് അറസ്റ്റിലായത്. ഒരു ദിവസം നാലാമതൊരാള്‍ കുട്ടിയെ പരിചരിക്കാനെടുത്തപ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റത് ശ്രദ്ധയില്‍പെട്ടത്. പിന്നാലെ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ നഖം കൊണ്ട് നുള്ളിയ ചെറിയ പാടുകളാണ് ഉള്ളതെന്നും ജി എല്‍ അരുണ്‍ ഗോപി പറഞ്ഞു.

മൂന്ന് ആയമാരും കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് വിവരം. പ്രതികള്‍ക്കെതിരെ മറ്റെന്തെങ്കിലും നടപടി മുന്‍പ് എടുത്തിട്ടുണ്ടോയെന്ന് വ്യക്തമല്ല. ശിശുക്ഷേമ സമിതിയില്‍ 103 ആയമാരാണ് ഉള്ളത്. ഈ ആയമാരെല്ലാം കരാര്‍ ജീവനക്കാരാണ്. പ്രതികളായ മൂന്ന് പേരും വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരാണ്. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ വിവരം ശിശുക്ഷേമ സമിതി പൊലീസിന് കൈമാറി. കുട്ടിയെ വൈദ്യചികിത്സയ്ക്ക് വിധേയമാക്കി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് കുട്ടിയെ സ്ഥിരമായി പരിചരിക്കുന്ന ആയമാരെ ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker