28.2 C
Kottayam
Friday, June 5, 2026

കൊവിഡ് മുക്തരില്‍ ഭീതി പടര്‍ത്തി ‘ബെല്‍സ് പാള്‍സി’; നിരവധി ആളുകളില്‍ പുതിയ രോഗം പടരുന്നുവെന്ന് കണ്ടെത്തല്‍

Must read

കൊവിഡ് മുക്തരായ പലരും നിരവധി സങ്കീര്‍ണമായ ശാരീരിക അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. ഓര്‍മക്കുറവ്, മസ്തിഷ്‌കവീക്കം, മ്യൂക്കോര്‍മൈകോസിസ് തുടങ്ങിയ നാഡീ രോഗങ്ങള്‍ നിരവധി കൊവിഡ് മുക്തരില്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇക്കൂട്ടത്തിലേക്ക് പുതുതായി എത്തുകയാണ് മുഖത്തിന് താത്ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാള്‍സി എന്ന രോഗം. ഇത് ബാധിച്ച് കൊവിഡ് രോഗമുക്തരില്‍ പലരും ചികിത്സ തേടിയെത്തുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡ് അണുബാധയെ തുടര്‍ന്ന് മുഖത്തെ ഞരമ്പുകള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ടാണ് ബെല്‍സ് പാള്‍സിയിലേക്ക് നയിക്കുന്നത്.

മുഖത്തെ പേശികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ ഞരമ്പുകളാണ്. അണുബാധയെ തുടര്‍ന്ന് ഈ ഞരമ്പുകള്‍ മുഖത്തെ പേശികളിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നത് നിര്‍ത്തും. ഇത് മുഖത്തെ പേശികളുടെ തളര്‍ച്ചയ്ക്കും മുഖം കോടലിനും കാരണമാകും. മുഖത്തിന്റെ ഏത് വശം വേണമെങ്കിലും ഇത്തരത്തില്‍ ബാധിക്കപ്പെടാം.

രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് വന്നവരില്‍ പോലും രോഗമുക്തിക്ക് ശേഷം ബെല്‍സ് പാള്‍സി കണ്ടുവരുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൊവിഡ് രോഗമുക്തി നേടി ഒന്നോ രണ്ടോ മാസങ്ങള്‍ക്ക് ശേഷമാണ് ബെല്‍സ് പാള്‍സി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

- Advertisement -

മുഖത്തിന്റെ ഒരു ഭാഗം ദുര്‍ബലമാകല്‍, വായുടെ ഭാഗം കോടല്‍, മുഖത്ത് വേദന, രുചിയില്ലായ്മ, സംസാരിക്കാന്‍ ബുദ്ധിമുട്ട്, ഭക്ഷണം കഴിക്കാനും ചവയ്ക്കാനുമുള്ള ബുദ്ധിമുട്ട്, കണ്ണുകള്‍ പൂര്‍ണമായും അടയ്ക്കാനുള്ള ബുദ്ധിമുട്ട്, കണ്ണുകള്‍ക്ക് അണുബാധ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

- Advertisement -

ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഒരു നാഡീരോഗവിദഗ്ധനെ കണ്‍സല്‍ട്ട് ചെയ്യേണ്ടതാണ്. മരുന്നുകളും ഫിസിയോതെറാപ്പിയും ഉള്‍പ്പെട്ട ചികിത്സയിലൂടെ മൂന്നാഴ്ച കൊണ്ട് മുഖം പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കുമെന്നും നേരത്തെയുള്ള രോഗനിര്‍ണയം പ്രധാനമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week