മുടിമുറിയ്ക്കാന്‍ മാത്രം തുറക്കാനാവില്ല,ഫേഷ്യല്‍ ഒഴികെയുള്ള ജോലികള്‍ അനുവദിയ്ക്കണമെന്ന് ബ്യൂട്ടീഷ്യന്‍മാര്‍

കൊച്ചി:ബാര്‍ബര്‍ ഷോപ്പുകളിലെ ഇളവുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ അപാകതയെന്ന് ഓള്‍ കേരള ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍.ഹെയര്‍ കട്ടിങ്ങിന് മാത്രമായി പാര്‍ലറുകള്‍ തുറക്കാനാകില്ല. ഫേഷ്യല്‍ ഒഴികയുള്ള മറ്റ് ജോലികള്‍ ചെയ്യാന്‍ അനുവദിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

സ്ത്രീകള്‍ മാത്രം ഇടപാടുകാരായ ബ്യൂട്ടീപാര്‍ലറുകളിലെ ആകെ തൊഴിലിന്റെ 20 ശതമാനം മാത്രമാണ് ഹെയര്‍കട്ടിങ്. മുടി മുറിക്കുന്നതിന് മാത്രമായി പാര്‍ലറുകള്‍ തുറക്കുന്നത് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. അതിനാല്‍ ഫേഷ്യല്‍ ഒഴികയുള്ള മറ്റ് ജോലികള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് ചെയ്യുവാനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കണമെന്നാണ് അസോസിയേഷന്റെ ആവശ്യം. എങ്കില്‍ മാത്രമേ മുന്നോട്ടുപോകാനാവൂ.

രണ്ട് മാസത്തോളമായി ബ്യൂട്ടീപാര്‍ലറുകള്‍ അടച്ചിട്ടതോടെ വിലയേറിയ ക്രീമുകള്‍, മെഷീനുകള്‍ എന്നിവ നശിച്ചു. പലരും വലിയ കട ബാധ്യതയിലായിരിക്കുയാണ്. ഈ അവസ്ഥ മറികടക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ എംഎസ്എംഇ പരിധിയില്‍ ബ്യൂട്ടീപാര്‍ലറുകളെക്കൂടി ഉള്‍പ്പെടുത്തി ലോണുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News