KeralaNews

സിഗരറ്റ് വാങ്ങിയ 35 രൂപയെച്ചൊല്ലി തര്‍ക്കം; മര്‍ദനമേറ്റ യുവാവ് മരിച്ചു

പറവൂര്‍: സിഗരറ്റ് വാങ്ങിയ 35 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു മര്‍ദനമേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. വാണിയക്കാട് കണ്ടന്‍തറ വീട്ടില്‍ മനു (35) ആണ് ഇന്നു പുലര്‍ച്ചെ കളമശേരി മെഡിക്കല്‍ കോളജില്‍ മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് മനുവിനെ വാണിയക്കാട് ബീവറേജസിനു സമീപം കട നടത്തുന്ന സജ്ജന്‍, ഇയാളുടെ അനുജന്‍ സാജു, കൂട്ടുകാരന്‍ എന്നിവര്‍ ചേര്‍ന്നു മര്‍ദിച്ചതായി കേസുള്ളത്.

സജ്ജന്റെ കടയില്‍നിന്നു സിഗരറ്റ് വാങ്ങിയ ഇനത്തില്‍ 35 രൂപ മനു നല്‍കാനുണ്ടായിരുന്നു. ഇതു പിന്നീട് നല്‍കാമെന്നു പറഞ്ഞതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും അവിടെ എത്തിയ സാജുവും കൂട്ടുകാരനും ചേര്‍ന്ന് മനുവിനെ മര്‍ദിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീടു വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. വാരിയെല്ല് ഒടിഞ്ഞ നിലയിലായിരുന്നു. തലയ്ക്ക് ഉള്‍പ്പെടെ മറ്റു പരിക്കുകളും ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രതിയായ സാജുവിനെയും കൂട്ടുകാരനെയും പോലീസ് നേരത്തേ തന്നെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒളിവിലായിരുന്ന സജ്ജനും പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഡ്രൈവറായ മനു അവിവാഹിതനാണ്. അമ്മ: സരള, സഹോദരങ്ങള്‍: ബേബി, സിനോജ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button