29.4 C
Kottayam
Saturday, June 6, 2026

‘മലയാളത്തിൽ മര്യാദയ്ക്ക് ഡോർ പോലുമില്ലാത്ത ബാത്ത്റൂം, ബഹുമാനക്കുറവ്; തെലുങ്ക് സിനിമ വ്യത്യസ്തം’

Must read

കൊച്ചി:മലയാള സിനിമയിലെ മുൻനിര നായികയാണ് സംയുക്ത മേനോൻ. തീവണ്ടി, ലില്ലി, ആണും പെണ്ണും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സംയുക്ത ഇന്ന് തെലുങ്ക്, തമിഴ് സിനിമകളിലും ശ്രദ്ധേയ താരമാണ്. കടുവയാണ് മലയാളത്തിൽ സംയുക്തയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. തെലുങ്കിൽ പവൻ കല്യാൺ ഉൾപ്പെടെയുള്ള സൂപ്പർ സ്റ്റാറുകളുടെ ഒപ്പം നടി അഭിനയിച്ച് കഴിഞ്ഞു.

തെലുങ്കിൽ വലിയ ആരാധക വൃന്ദവും സംയുക്ത മേനോനുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംയുക്ത. തമിഴ്, തെലുങ്ക്, മലയാളം ഇൻഡസ്ട്രികൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സംയുക്ത സംസാരിച്ചു.

മലയാളത്തേക്കാൾ കൂടുതൽ ബഹുമാനം ലഭിക്കുന്ന സ്ഥലം തമിഴ്, തെലുങ്ക് ഇൻഡസ്ട്രി ആണെന്ന് സംയുക്ത പറയുന്നു. തുടക്കത്തിൽ മലയാള സിനിമ ചെയ്യുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിച്ചിട്ടില്ലെന്ന് സംയുക്ത വ്യക്തമാക്കി. ഐ ആം വിത്ത് ധന്യ വർമ്മ യുട്യൂബ് ചാനലിനോടാണ് പ്രതികരണം.

- Advertisement -

‘തെലുങ്കിൽ എന്റെ കൂടെ വർക്ക് ചെയ്യുന്ന നടനാണ് ആ സിനിമയ്ക്ക് അത്രയും ബ്രാൻഡ് വാല്യു നൽകുന്നത്. അതിനാൽ കൂടുതൽ അദ്ദേഹത്തിന് പ്രതിഫലം ലഭിക്കുന്നു. അതിനെ ഞാൻ ബഹുമാനിക്കുന്നു. അതിനപ്പുറം എല്ലാത്തിലും തുല്യതയുണ്ട്. അത് കേരളത്തിൽ ഇല്ല. അതെന്ത് കൊണ്ടാണെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നമ്മൾ ചെയ്യുന്ന ജോലിക്ക്, നമ്മുടെ സ്പേസിന്, സമയത്തിന് എല്ലാം ബഹുമാനം നൽകുക എന്ന് പറയുന്നത് വലിയ കാര്യമാണ്. ഇതെന്താ ഇങ്ങനെ എന്നൊക്കെ എനിക്ക് ആദ്യം തോന്നിപ്പോയിട്ടുണ്ട്’

- Advertisement -

‘തെറ്റായ കാര്യമാണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ ആദ്യം പറ്റണം. പല സിനിമകൾ ഷൂട്ട് ചെയ്യുമ്പോഴും എനിക്ക് അടിസ്ഥാന കാര്യങ്ങൾ പോലും കിട്ടിയിട്ടില്ല. ഷൂട്ടിം​ഗ് സെറ്റിൽ ബാത്ത് റൂം ലഭിക്കാതിരിക്കുക, തീരെ വൃത്തിയില്ലാത്ത, മര്യാദയ്ക്ക് ഡോർ പോലും ഇല്ലാത്ത വാഷ് റൂം കാണിച്ച് ഇതാണ് വാഷ് റൂം ഉള്ളൂ എന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ ഓക്കെ എന്ന് പറയുമായിരുന്നു. അത് ഓക്കെ അല്ല എന്ന് മനസ്സിലാക്കാൻ കുറച്ച് നാളെടുത്തു’

‘എനിക്ക് വലിയ സൗകര്യങ്ങൾ വേണമെന്നല്ല പറയുന്നത്. ക്ലീൻ ആയി വാഷ് റൂം ഉപയോ​ഗിക്കുക എന്ന് പറയുന്നത് വർക് സ്പേസിലെ അടിസ്ഥാന കാര്യമാണ്. അതെനിക്ക് കിട്ടിയിട്ടില്ല. ആദ്യ സിനിമയ്ക്ക് പ്രതിഫലം ലഭിച്ചില്ല. ലില്ലി സിനിമയ്ക്കല്ല’ പ്രത്യേകിച്ചും തെലുങ്കിലും തമിഴിലും ആണ് ആർട്ടിസ്റ്റുകളെ ബഹുമാനിക്കുന്നതെന്നും സംയുക്ത പറഞ്ഞു.

2018 ൽ മുത്തശ്ശൻ മരിച്ച ശേഷം ഒരുപാട് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വന്നു. മുത്തശ്ശനുണ്ടായിരുന്നപ്പോൾ വലിയ ധൈര്യം ആയിരുന്നെന്നും പെട്ടെന്ന് ഇല്ലാതായപ്പോൾ‌ ആ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വന്നത് തുടക്ക സമയത്ത് ബുദ്ധിമുട്ടായെന്നും സംയുക്ത പറഞ്ഞു.

- Advertisement -

പുറമേ കാണുന്നതിനേക്കാൾ മാറ്റം മനസ്സിന്റെ ഉള്ളിലാണ് നടന്നതെന്നും എപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യാനാ​ഗ്രഹിക്കുന്ന ആളാണ് താനെന്നും നടി വ്യക്തമാക്കി. വർക്ക് ഔട്ട് ചെയ്യുമ്പോഴും ഡ്രെെവ് ചെയ്യുമ്പോഴും ആണ് മനസ്സ് കൂടുതൽ ഏകാ​ഗ്രമായിരിക്കുന്നത്. അത് രണ്ടും താൻ വളരെയധികം ആസ്വദിക്കാറുണ്ടെന്നും സംയുക്ത മേനോൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

Popular this week