EntertainmentKeralaNews

അഭിനയത്തിനുള്ള ടൂൾ മാത്രമാണ് തന്റെ ശരീരം, ദർശന രാജേന്ദ്രൻ

കൊച്ചി:ശരീരം അഭിനിക്കാനുള്ള ടൂൾ ആണെന്ന് നടി ദർശന രാജേന്ദ്രൻ. ‘ആണും പെണ്ണും’ സിനിമയിൽ കാടിനുള്ളിലെ രംഗം ചെയ്യാനുള്ള ആത്മവിശ്വാസം നേടിയതും അഭിനയത്തിനുള്ള ടൂൾ മാത്രമാണ് തന്റെ ശരീരം എന്ന കാര്യം മനസിലാക്കിയതുമെല്ലാം തിയേറ്റർ കാരണമാണെന്ന് ദർശന പറഞ്ഞു. ഒരു അഭിനേതാവ് എന്ന നിലയിൽ ഇത് തന്റെ ജോലിയാണ്. പക്ഷെ, വലിയൊരു വിഭാഗം സിനിമയിലൂടെ എന്താണോ ഉദ്ദേശിച്ചത് അത് മാത്രം കാണുമ്പോൾ അപ്പുറത്ത് കുറച്ച് പേർ ഏത് തരത്തിൽ ആണോ കാണാൻ പാടില്ലാത്തത് അങ്ങനെ മാത്രമാകും കാണുകയെന്നും നടി പ്രതികരിച്ചു.

സിനിമയിലെ ആ സീക്വൻസ് തന്നെ സ്വാതന്ത്ര്യയാക്കിയെന്നും ദർശന കൂട്ടിച്ചേർത്തു. ഇത്തരം രംഗങ്ങളൊന്നും ടെൻഷനായി തോന്നാത്ത മലയാളം ഇൻഡസ്ട്രിയിലെ ഒരു പെൺകുട്ടിയാണ് ഞാൻ എന്ന് എനിക്ക് വളരെ അഭിമാനം തോന്നിയ സമയമായിരുന്നു ആണും പെണ്ണും എന്നും നടി വ്യക്തമാക്കി.’

തിയേറ്റർ എന്നെ എല്ലാ രീതിയിലും മോൾഡ് ചെയ്തിട്ടുണ്ട്. ഞാൻ ഇന്ന് എന്താണോ അത് തിയേറ്ററിൽ നിന്ന് കണ്ടു പഠിച്ചതാണ്. ശരീരത്തേയും മനസിനേയും ശബ്ദത്തേയും അഭിനയത്തിന്റെ ടൂളായി കണ്ട് തുടങ്ങിയത് തിയേറ്ററിൽ അഭിനയിച്ചതിന് ശേഷമാണ്. ‘ആണും പെണ്ണും’ ചെയ്ത സമയത്ത് കാട്ടിലെ ആ സീക്വൻസുകൾ ഷൂട്ട് ചെയ്യുന്നത് ഏത് രീതിയിൽ ആയിരിക്കും എന്ന ഐഡിയ ഇല്ലായിരുന്നു.

ആ സിനിമയുടെ മേക്കേഴ്‌സിനെ എനിക്ക് പൂർണ വിശ്വാസമായിരുന്നു. കഥ വായിച്ചപ്പോൾ അത് ഇൻട്രസ്റ്റിംഗ് ആയി തോന്നി. എങ്ങനെയായിരിക്കും ഷൂട്ട് ചെയ്യുക എന്ന് ആലോചിച്ചിരുന്നു എങ്കിലും അതിനേക്കുറിച്ച് ആഷിഖ് അബുവിനോടോ ഷൈജു ഖാലിദിനോടോ ച്യോദിച്ചിരുന്നില്ല. ഷൂട്ടിംഗ് പ്ലാനിനെക്കുറിച്ച് അരോടും ചോദിച്ചില്ല, ചർച്ച ചെയ്തുമില്ല. കോളേജിൽ നിന്നുള്ള സീനുകളെ പോലെയേ എനിക്ക് കാട്ടിലെ ആ സീനുകളും തോന്നിയിട്ടുള്ളൂ’.

ഇത് ചെയ്യാനുള്ള ആത്മവിശ്വാസം നേടിയതും അഭിനയത്തിനുള്ള ടൂൾ മാത്രമാണ് എന്റെ ശരീരം എന്ന കാര്യം മനസിലാക്കിയതുമെല്ലാം തിയേറ്റർ കാരണമാണ്. തിയേറ്റർ ചെയ്തിരുന്ന സമയത്തെ സ്‌പേസ് അങ്ങനെയുള്ളതായിരുന്നു. ചിലപ്പോൾ വസ്ത്രം മാറാനും ഒരുങ്ങാനും പ്രത്യേക സ്ഥലമൊന്നും കാണില്ല. ചിലപ്പോൾ സ്റ്റേജിൽ നിന്ന് തന്നെയാകും വസ്ത്രം മാറുക.

ഇത്തരം അനുഭവങ്ങളിലൂടെ കുറേ കടന്നുപോയതുകൊണ്ട് ഇതൊന്നും ഒരു വിഷയമായേ എടുക്കാറില്ല. അഭിനയമാണ് പ്രധാനം വേറൊന്നും അല്ല എന്ന തരത്തിലേയ്ക്ക് എത്തിയതുകൊണ്ടാകാം ആ സ്‌പേസിലും ഞാൻ കംഫർട്ടബിൾ ആയത്. തുറന്ന് പറയുകയാണ് എങ്കിൽ അത് എനിക്ക് വളരെ ലിബറേറ്റിങ്ങായിരുന്നു. ഇതൊന്നും ടെൻഷനായി തോന്നാത്ത മലയാളം ഇൻഡസ്ട്രിയിലെ ഒരു പെൺകുട്ടിയാണ് ഞാൻ എന്ന് എനിക്ക് വളരെ അഭിമാനം തോന്നിയ സമയമായിരുന്നു ആണും പെണ്ണും,’ ദർശന രാജേന്ദ്രൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button