26.3 C
Kottayam
Tuesday, November 5, 2024
test1
test1

കുളിമുറിയിൽ മൊബൈൽ ക്യാമറ:സംഭവം അറിയിച്ചപ്പോൾ പൊലീസിൽ പരാതി നൽകാൻ നിർദേശിച്ചത് പാർട്ടിയാണെന്ന് പരാതിക്കാരി

Must read

പാലക്കാട്: പാർട്ടി പ്രവർത്തകയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സിപിഎം. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്.

പരാതി വന്നയുടൻ നടപടിയെടുത്തെന്ന് പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. പരാതിക്കാരി പ്രതികരിച്ചു. സംഭവം അറിയിച്ചപ്പോൾ പൊലീസിൽ പരാതി നൽകാൻ നിർദേശിച്ചത് പാർട്ടിയാണെന്ന് പരാതിക്കാരി പറഞ്ഞു. ഷാജഹാനിൽ നിന്ന് ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാകുന്നത്.

വെന്റിലേഷൻ ജനലിൽ കൈ കണ്ടപ്പോഴാണ് ശ്രദ്ധിച്ചതെന്നും പുറത്തുവന്നപ്പോൾ ജനലിൽ ഒരാൾ നിൽക്കുന്നത് കണ്ടതിനെ തുടർന്ന് ഒച്ചവെച്ചെന്നും അവർ പറഞ്ഞു. ഷാജഹാൻ ഓടിയപ്പോൾ മൊബൈൽ ഫോൺ താഴെവീണെന്നും അവർ പറഞ്ഞു. 

പാർട്ടിയിൽ തനിക്ക് പൂർണമായ വിശ്വാസമുണ്ട്. അയൽവാസിയായ യുവാവിൽ നിന്നാണ് ഇത്തരം ദുരനുഭവം ഉണ്ടായത്. മറ്റാർക്കും ഇത്തരം ഒരു അനുഭവം ഉണ്ടാകരുതെന്നാണ് തൻ്റെ ആഗ്രഹം. പാർട്ടി പൂർണ്ണമായ പിന്തുണ നൽകി. പരാതി നൽകാനാണ് പാർട്ടി നിർദേശം നൽകിയത്. പരാതി നൽകാൻ പോകുന്നതിന് മുൻപ് തന്നെ പാർട്ടി പ്രതിക്കെതിരെ നടപടിയെടുത്തു.

ഒളിക്യാമറ വെച്ചു എന്നത് ഒരു സ്ത്രീക്കും ഉൾക്കൊള്ളാനാകാത്ത കാര്യമാണ്. മോശം പെരുമാറ്റം ഷാജഹാനിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ടോയ്ലറ്റിന് മുകളിലെ വെൻറിലേഷനിൽ കൈ കണ്ടാണ് ആദ്യം ശ്രദ്ധിച്ചത്. പ്രതിയുടെ മൊബൈൽഫോൺ കിട്ടിയതിനാലാണ് ആളെ തിരിച്ചറിയാനായതെന്നും അവർ പറഞ്ഞു. 

മിനിഞ്ഞാന്ന് വൈകീട്ടാണ് സംഭവം. കുളിമുറിയുടെ ജനാലയിൽ  ആളനക്കം കേട്ട് വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീണു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അടക്കമാണ് വീട്ടമ്മ പരാതി നൽകിയത്. മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വനിതാ എക്‌സൈസ് ഓഫീസർ വാഹനാപകടത്തില്‍ മരിച്ചു; അപകടം പരാതി അന്വേഷിയ്ക്കാന്‍ പോകുന്നതിനിടെ

തിരുവനന്തപുരം: പരാതി അന്വേഷിക്കാന്‍ പോയ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍ ഷാനിദ എസ്.എന്‍.(36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂര്‍-ജനറല്‍ ആശുപത്രി...

'സിംഗിളാണോ മാരീയിഡാണോ?': ഇതാണോ ഒരാളെ വിലയിരുത്താനുള്ള കാരണം, തുറന്ന് ചോദിച്ച് തബു

മുംബൈ: പ്രൊഫഷണൽ ജീവിതത്തിനപ്പുറം തബുവിന്‍റെ വ്യക്തിജീവിതവും എന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. 53 വയസ്സ് തികഞ്ഞ താരം ഇപ്പോള്‍ തന്‍റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് എപ്പോഴും തുറന്ന് പറയുകയാണ്.ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക...

ഗ്രാമവാസിയെ കൊലപ്പെടുത്തി; കടുവയെ കല്ലെറിഞ്ഞുകൊന്ന് ജനക്കൂട്ടം

ജയ്പുർ : ജനക്കൂട്ടത്തിന്റെ കല്ലേറിൽ പരിക്കേറ്റ കടുവ ചത്തു. ഇന്ത്യയിലെ തന്നെ പ്രധാന കടുവാ സങ്കേതങ്ങളിൽ ഒന്നായ രാജസ്ഥാനിലെ രന്തംബോർ കടുവസങ്കേതത്തിൽ ആണ് സംഭവം നടന്നത്. ഗ്രാമവാസിയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് കടുവയെ ആളുകൾ...

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം:സര്‍ക്കാരിന് തിരിച്ചടി; നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി

എറണാകുളം : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ തടഞ്ഞ് ഹൈക്കോടതി. നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നത് ആണ് ഹൈക്കോടതി തടഞ്ഞത്. എസ്റ്റേറ്റ് ഉടമകൾ നൽകിയ...

ആത്മഹത്യ ചെയ്യാന്‍ റെയില്‍വേ ട്രാക്കില്‍ കിടന്നു, ജീവന്‍ രക്ഷിച്ച ലോക്കോ പൈലറ്റുമായി പ്രണയത്തിലായി യുവതി

ലണ്ടന്‍:ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടെന്ന തോന്നലില്‍ നിന്നാണ് പലരും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. എന്നാല്‍, ആ ഒരു നിമിഷത്തെ മറിക്കടക്കാന്‍ കഴിഞ്ഞാല്‍, അത്തരമൊരു നീക്കത്തിന് തന്നെ പലരും തയ്യാറാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരം സന്ദര്‍ഭങ്ങളില്‍, മാനസിക പ്രശ്നങ്ങള്‍...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.