തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കാൻ സർക്കാർ ഉത്തരവ്. കള്ളുഷാപ്പുകളും നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
ബെവ്കോ ഔട്ട് ലറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി 9 വരെയാക്കി. ക്ലബുകളിലും മദ്യം വിളമ്പാൻ അനുമതി നൽകിയിട്ടുണ്ട്. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും തുറക്കാന്‍ തീരുമാനമായി.
കൊറോണ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 9 മാസമായി സംസ്ഥാനത്ത് ബാറുകളിൽ ടേബിൾ സർവ്വീസസ് അനുവദിച്ചിരുന്നില്ല. ബെവ് ക്യൂ ആപ്ലിക്കേഷൻ വഴിയും പ്രത്യേക കൗണ്ടറിലൂടെയുമാണ് ബാറുകളിൽ മദ്യ വിൽപ്പന നടത്തിയിരുന്നത്.
കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ബാറുകൾ തുറക്കുക. ഇതിനായുള്ള മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News