വിദേശത്ത് നിന്ന് വന്നവര്‍ക്ക് ബാങ്ക് സേവനം ഇനി വീട്ടുപടിക്കല്‍!

തൃശൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദേശത്തു നിന്നു വന്ന ഉപഭോക്താക്കള്‍ക്കായി വീട്ടുപടിക്കല്‍ സേവനവുമായി ബാങ്കുകള്‍. വിദേശത്ത് നിന്ന് വരുന്ന പൗരന്മാര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ള സാഹചര്യത്തില്‍ അവര്‍ക്ക് ബാങ്കിന്റെ സേവനം അവരുടെ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കാന്‍ സന്നദ്ധമാണെന്ന് ജില്ലയിലെ ബാങ്ക് അധികൃതര്‍ അറിയിച്ചു.

വിദേശത്ത് നിന്ന് വന്നിട്ടുളള പൗരന്മാരില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അവരുടെ ബാങ്കുമായി ഫോണില്‍ ബന്ധപ്പെട്ടാല്‍ മതിയാകും. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആവശ്യമെങ്കില്‍ സേവനം വീട്ടുപടിക്കല്‍ എത്തിക്കാനും ബാങ്കുകള്‍ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു.

രോഗവ്യാപനം തടയുന്നതിനായി സാമൂഹിക നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ബാങ്കുകള്‍ മുന്നോട്ട് വെച്ച സേവനം വളരെ പ്രശംസനീയമാണെന്നും ഈ അവസരം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News