26.6 C
Kottayam
Saturday, May 18, 2024

വായുവില്‍ രണ്ട്,ചെമ്പില്‍ നാല്,കാര്‍ഡ് ബോഡില്‍ 24,പ്ലാസ്റ്റിക്കില്‍ 3 മണിക്കൂര്‍ കൊറോണ വൈറസിന്റെ ജീവനശേഷിയിങ്ങനെ

Must read

ലണ്ടന്‍:ലോകമാകമാനം സര്‍വ്വനാശം വിതച്ച് പടര്‍ന്നു പിടിയ്ക്കുന്നകൊറോണ വൈറസിന്റെ അതി ജീവനശേഷിയെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് പുറത്ത്. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വായുവില്‍ മൂന്ന് മണിക്കൂറോളം വൈറസുകള്‍ നിലനില്‍ക്കും. ചെമ്പ് പ്രതലത്തില്‍ നാല് മണിക്കൂര്‍, കാര്‍ബോര്‍ഡില്‍ 24 മണിക്കൂര്‍, പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയില്‍ മൂന്ന് ദിവസത്തോളവും കൊറോണവൈറസ് നിലനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

വൈറസ് ബാധയേറ്റാല്‍ തന്നെ രണ്ടാഴ്ചയോളം പ്രാഥമിക ലക്ഷണങ്ങള്‍ കാണിക്കില്ലെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരുന്നോ വാക്സിനോ കണ്ടെത്തും വരെ കടുത്ത മുന്‍കരുതലുകളും ശുചിത്വവും പാലിക്കുകയാണ് വൈറസ് ബാധയേല്‍ക്കാതിരിക്കാനുള്ള പ്രധാന വഴി. വൈറസ് ബാധിച്ചാല്‍ പെട്ടെന്ന് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുകയും രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നതുമാണ് ആരോഗ്യമേഖലയുടെ ഭീഷണി. അതേസമയം ലോകത്താകമാനം കൊവിഡ് 19 മരണം വ്യാപിക്കുകയാണ്. ഇതുവരെയുള്ള കണക്കനുസരിച്ച് 8272 പേര്‍ കൊവിഡ് 19 രോഗം ബാധിച്ച് മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week