സത്യമായിട്ടും ഞാന്‍ അടിയില്‍ പാന്റ് ഇട്ടിട്ടുണ്ട്! വൈറലായി ബനിതയുടെ പുതിയ ഫോട്ടോ
വസ്ത്രത്തിന്റെ പേരില്‍ നടിമാര്‍ പരിഹാസത്തിന് ഇടയാകുന്നത് അത്ര പുതിയ കാര്യമൊന്നുമല്ല. പ്രമുഖ നടിമാര്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ പഴി കേള്‍ക്കാറുണ്ട്. ഇത്തരത്തില്‍ ബനിത സന്ദുവിന്റെ പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തന്റെ പുത്തന്‍ ലുക്ക് കണ്ട് ചീത്ത പറയാന്‍ നില്‍ക്കുന്നവര്‍ക്കുള്ള മുന്‍കൂര്‍ മറുപടിക്കൊപ്പമാണ് പുതിയ ചിത്രം നടി ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
ചെറിയ ഷോര്‍ട്ട്സും ഗ്രേ നിറത്തിലുള്ള ഫുള്‍സ്ലീവ് സ്ലിപ്ഓവറും ധരിച്ചാണ് താരം ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. അതിനൊപ്പം വൈറ്റ് സ്നീക്കേഴ്സും പിങ്ക് ക്രോസ് ബോഡി ബാഗ് കൂടി ആയതോടെ കൂടുതല്‍ സ്റ്റൈലിഷായി. എന്നാല്‍ സ്ലപ്പ്ഓവറിന് താഴെ ഷോര്‍ട്സ് വ്യക്തമായി കാണാനാവില്ല. അതിനാല്‍ താന്‍ സത്യമായിട്ടും അടിയില്‍ പാന്റ് ധരിച്ചിട്ടുണ്ട് എന്നാണ് താരം ക്യാപ്ഷനായി കുറിച്ചത്.
https://www.instagram.com/p/CCi2yOwAmSv/?utm_source=ig_web_copy_link