സ്ഥിതിഗതികള്‍ രൂക്ഷമായി; തൃശൂരില്‍ അഞ്ച് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ
തൃശൂര്‍: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നു തൃശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തിശേരി, വടക്കേകാട്, തൃക്കൂര്‍ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ആറ് പഞ്ചായത്തുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി.
തൃശൂരില്‍ കൊവിഡ് ബാധിച്ച് 114 പേരാണ് ചികിത്സയിലുള്ളത്. 18,654 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 131 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്നലെ കൊവിഡ്-19 സ്ഥിരീകരിച്ച 91ല്‍ 27 പേരും തൃശൂര്‍ ജില്ലക്കാരാണ്. രോഗം സ്ഥിരികരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരണമടകയും ചെയ്തിരിന്നു. മാലിദ്വീപില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസ്സവുമുണ്ടായിരുന്നു. ഇന്നലെ തൃശൂരില്‍ മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുണ്ട്. അതില്‍ രണ്ടുപേരും ആരോഗ്യപ്രവര്‍ത്തകരാണ്.
മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ 4 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 2 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
ഇതില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-42, കുവൈറ്റ്-15, ഒമാന്‍-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോര്‍ദാന്‍-1) 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്നാട്-6, ഡല്‍ഹി-2, കര്‍ണാടക-1) വന്നതാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.