കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷവും കടന്ന് മുന്നോട്ട്
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷവും കടന്ന് മുന്നോട്ട് കുതിക്കുന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലെ വര്‍ധനവിനും കുറവില്ല. 71,93,784 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരമാണിത്. 4,08,625 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 35,35,658 പേര്‍ ഇതുവരെ രോഗമുക്തി നേടി.
വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം അമേരിക്ക-20,26,493, ബ്രസീല്‍-7,10,887, റഷ്യ-4,76,658, സ്‌പെയിന്‍- 288,797, ബ്രിട്ടന്‍-2,87,399, ഇന്ത്യ-2,65,928, ഇറ്റലി-2,35,278, ജര്‍മനി-1,86,205, പെറു-1,99,696, തുര്‍ക്കി-171,121.
മേല്‍പറഞ്ഞ രാജ്യങ്ങളില്‍ രോഗബാധയേത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-1,13,055 , ബ്രസീല്‍-37,312, റഷ്യ-5,971, സ്‌പെയിന്‍- 27,136, ബ്രിട്ടന്‍-40,597, ഇന്ത്യ-7,473, ഇറ്റലി-33,964, ജര്‍മനി-8,783, പെറു-5,571, തുര്‍ക്കി-4,711.