ധര്‍മജനെ സ്ഥാനാര്‍ഥിയാക്കുന്നത് യു.ഡി.എഫിന് ആക്ഷേപകരം; ബാലുശേരി മണ്ഡലം കമ്മറ്റി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ കോണ്‍ഗ്രസ് ബാലുശേരി മണ്ഡലം കമ്മിറ്റി. ധര്‍മജനെ സ്ഥാനാര്‍ഥിയാക്കുന്നത് യു.ഡി.എഫിന് ആക്ഷേപകരമാണെന്നും നടിയെ ആക്രമിച്ച കേസില്‍ മുന്നണി മറുപടി പറയേണ്ടി വരുമെന്നുമാണ് മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം. ഇക്കാര്യം അറിയിച്ച് ബാലുശേരി മണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്ത് അയച്ചു.

മികച്ച പ്രതിച്ഛായയില്ലാത്ത ധര്‍മജനെ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് യുഡിഎഫിന് ഗുണം ചെയ്യില്ലെന്നാണ് കെപിസിസിയെ അറിയിച്ചിരിക്കുന്നത്. ധര്‍മജനെ മാറ്റിനിര്‍ത്തി പകരം മറ്റ് യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ബാലുശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ധര്‍മജനെ പരിഗണിച്ചിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്ത് എത്തിയിരിക്കുന്നത്. മികച്ച പ്രതിച്ഛായയില്ലാത്ത ധര്‍മജനെ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് യുഡിഎഫിന് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News