KeralaNews

ഗണേഷ് കുമാറിന് കോവിഡ് ;മകനുവേണ്ടി വോട്ടു തേടി അച്ഛന്‍ ബാലകൃഷ്ണപിളള

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു തേടി ഇറങ്ങാനാവാത്ത സ്ഥിതിയിലാണ് പത്തനാപുരത്തെ സ്ഥാനാര്‍ഥി കെബി ഗണേഷ്‌ കുമാര്‍. കോവിഡ് പോസിറ്റീവായതാണ് ഗണേഷ് കുമാറിന് വിനയായത്. എന്നാല്‍ ആശുപത്രി കിടക്കയിലുളള സ്ഥാനാര്‍ഥിയുടെ അസാന്നിധ്യത്തില്‍ ബാലകൃഷ്ണപിളളയാണ് മകന്റെ പ്രചാരണരംഗത്തുള്ളത്.

Read Also : സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് ; 19 വരെ പത്രിക നൽകാം

നേരത്തെ തന്നെ മണ്ഡലത്തില്‍ പ്രചാരണത്തിന് തുടക്കമിട്ടയാളാണ് കെ.ബി.ഗണേഷ്‌കുമാര്‍. സ്ഥാനാര്‍ഥിയ്ക്കായുളള ചുവരെഴുത്തുകളും ബോര്‍ഡുകളുമൊക്കെ മണ്ഡലത്തില്‍ നിറയുകയും ചെയ്തു. കോാവിഡ് പോസിറ്റിവായ ഗണേഷ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ടാം തവണത്തെ പരിശോധനയിലും കോവിഡ് പോസിറ്റിവ് ആയതോടെ ഈ മാസം പതിനേഴാം തീയതി വരെ നിരീക്ഷണത്തില്‍ തുടരേണ്ടിവരും. ഈ സാഹചര്യത്തിലാണ് പ്രായത്തിന്റെ അവശതകള്‍ മാറ്റിവച്ച്‌ മകന് വോട്ടു തേടി അച്ഛന്‍ ബാലകൃഷ്ണപിളള തന്നെ ഇറങ്ങിയത്.


Source: Eastcost Daily

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker