അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെ; എന്തുകൊണ്ടാണ് അര്‍ജുന്‍ ഇക്കാര്യം മാറ്റിപ്പറഞ്ഞതെന്ന് അറിയില്ലെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെയെന്ന് ഭാര്യ ലക്ഷ്മി സി.ബി.ഐയ്ക്ക് മുന്നില്‍ മൊഴി നല്‍കി. പിന്നീട് അര്‍ജുന്‍ എന്തുകൊണ്ടാണ് ഇക്കാര്യം മാറ്റിപ്പറഞ്ഞതെന്ന് അറിയില്ലെന്നും ലക്ഷ്മി അന്വേഷകസംഘത്തോട് പറഞ്ഞു. ലക്ഷ്മിയുടെ സഹോദരന്‍ പ്രസാദിന്റെ മൊഴിയും സി.ബി.ഐ രേഖപ്പെടുത്തി.

ചൊവ്വാഴ്ച വൈകിട്ടാണ് സംഘം ലക്ഷ്മിയുടെ വീട്ടില്‍ എത്തിയത്. ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശ് തമ്പിയെന്ന് ലക്ഷ്മി പറഞ്ഞു. നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തിരുന്നത് വിഷ്ണുവായിരുന്നു. പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും സി.ബി.ഐ തേടി. ഇവര്‍ക്ക് ബാലഭാസ്‌കര്‍ പണം നല്‍കിയിട്ടുണ്ട്.

ഇത് തിരിച്ചുകിട്ടിയതായി ബാലഭാസ്‌കര്‍ പറഞ്ഞിട്ടുണ്ടെന്നും കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ശരിയാണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. കുഞ്ഞിനുള്ള വഴിപാട് നിറവേറ്റാനാണ് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പോയത്. യാത്ര മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും ലക്ഷ്മി മൊഴി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News