28.8 C
Kottayam
Thursday, June 4, 2026

ജ​ന​ങ്ങ​ളോ​ട് ന​ന്ദി പ​റ​ഞ്ഞ് ജോ ​ബൈ​ഡ​ൻ, പരാജയം സമ്മതിയ്ക്കാതെ ട്രം​പ്, അഭിനന്ദിച്ച് മോദിയും സോണിയാ ഗാന്ധിയും

Must read

വാഷിംഗ്ടൺ:അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തി​ന് ജ​ന​ങ്ങ​ളോ​ട് ന​ന്ദി പ​റ​ഞ്ഞ് ജോ ​ബൈ​ഡ​ൻ.ജ​ന​ങ്ങ​ൾ ത​ന്നി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സം കാ​ക്കും.ത​നി​ക്ക് വോ​ട്ടു​ചെ​യ്യാ​ത്ത​വ​ര​ട​ക്കം എ​ല്ലാ അ​മേ​രി​ക്ക​ക്കാ​രു​ടേ​യും പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​മെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

അ​ഞ്ച് ദി​വ​സം ലോ​ക​ത്തെ​യാ​കെ ആ​കാം​ക്ഷ​യു​ടെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പ്രക്രിയക്ക് ശേ​ഷ​മാ​ണ് ജോ​സ​ഫ് റോ​ബി​നെ​റ്റ് ബൈ​ഡ​ന്‍ ജൂ​ണി​യ​ര്‍ എ​ന്ന ജോ ​ബൈ​ഡ​ന്‍ (78) അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

പ്രധാനമന്ത്രി അഭിനന്ദിച്ചു

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ജോ ​ബൈ​ഡ​നും,വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥി കമല ഹാരിസിനും ആ​ശം​സ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

- Advertisement -

ഇ​ന്ത്യ യു​എ​സ് ബ​ന്ധം കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ വീ​ണ്ടും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് മോ​ദി ട്വീ​റ്റ് ചെ​യ്തു.

- Advertisement -

ബൈഡനേയും കമലയേയും അഭിനന്ദിച്ച് സോണിയ ഗാന്ധി

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ ​ബൈ​ഡ​നെ​യും വൈ​സ്പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ​ല ഹാ​രി​സി​നെ​യും അ​ഭി​ന​ന്ദി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി.

ഇ​രു​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ സോ​ണി​യ അ​മേ​രി​ക്ക​യ്ക്ക് ഇ​നി​യു​ള്ള​ത് പ​ക്വ​ത​യാ​ർ​ന്ന നേ​തൃ​ത്വ​മാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

- Advertisement -

ഇ​രു​വ​രു​ടെ​യും വി​ജ​യം ഇ​ന്ത്യ അ​മേ​രി​ക്ക ബ​ന്ധ​ത്തെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും സോണി​യ പറഞ്ഞു.

പ​രാ​ജ​യം അം​ഗീ​ക​രി​ക്കാ​തെ ഡോ​ണ​ൾ​ഡ് ട്രം​പ്

ഏവർക്കും അ​റി​യാം എ​ന്തു​കൊ​ണ്ടാ​ണ് ബൈ​ഡ​ൻ വി​ജ​യി​ച്ച​താ​യി തി​ര​ക്കി​ട്ട് ഭാ​വി​ക്കു​ന്ന​തെ​ന്ന്.എ​ന്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ധ്യ​മ ച​ങ്ങാ​തി​ക​ൾ അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ കി​ണ​ഞ്ഞു ശ്ര​മി​ക്കു​ന്ന​തെ​ന്ന്. സ​ത്യം പു​റ​ത്തെ​ത്താ​ൻ അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഈ ​തി​ര​ഞ്ഞെ​ടു​പ്പ് ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല_ ട്രം​പ് പറഞ്ഞു.

അ​മേ​രി​ക്ക​ൻ തി​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടു​ത്ത​യാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week