InternationalNews
ബഹ്റൈന്‍ പ്രധാനമന്ത്രി അന്തരിച്ചു
മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കല്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. റോയല്‍ പാലസാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
ഷെയ്ഖ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ രാജാവ് രാജ്യത്ത് ഒരാഴ്ചത്തേക്ക് ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ഒരാഴ്ചക്കാലം ദേശിയ പതാക പകുതി താഴ്ത്തിയ നിലയിലായിരിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News