Entertainment
മാസ്‌ക് ധരിക്കാതെ നടന്നാല്‍ എട്ടിന്റെ പണി കിട്ടും, എനിക്ക് ഫൈന്‍ കിട്ടി, സോപ്പിട്ടു നോക്കി പക്ഷെ ഫൈന്‍ അടച്ചു; പൂജിത മേനോന്‍
പൊതുസ്ഥലത്ത് മാസ്‌ക്ക് ധരിക്കാതെ സഞ്ചരിച്ച നടി പൂജിത മേനോന് 200 രൂപ പിഴ ചുമത്തി. താരം തന്നെയാണ് വീഡിയോയിലൂടെ അറിയിച്ചത്.
‘കൊറോണ കൂടിക്കൊണ്ടിരിക്കുന്ന സമയത്ത് മാസ്‌ക്ക് വെച്ചില്ലെങ്കില്‍ ഫൈന്‍ കിട്ടും. ഇന്ന് എനിക്ക് ഫൈന്‍ കിട്ടി. സോപ്പിട്ട് നോക്കി പക്ഷെ ഫൈന്‍ അടിച്ചു. മാസ്‌ക്ക് വെയ്ക്കാതെ നടന്നാല്‍ 200 രൂപ വെച്ച് ഫൈന്‍ കിട്ടും.
ഈവനിംഗ് വാക്കിന് ആയാലും മാസ്‌ക്ക് വെയ്ക്കാതെ നടക്കാന്‍ പറ്റില്ല. അതിനാല്‍ എല്ലാവരും സൂക്ഷിക്കുക. മാസ്‌ക്ക് വെയ്ക്കാതെ നടന്നു കഴിഞ്ഞാല്‍ എട്ടിന്റെ പണി കിട്ടും. മാസ്‌ക്ക് വെച്ചിട്ടേ നടക്കാനും വണ്ടിയില്‍ ഇരിക്കാനും പാടുള്ളു’ വീഡിയോയില്‍ പൂജിത പറയുന്നു.
https://www.instagram.com/p/CHVStL0gMer/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News