വന്ദേഭാരത് തുടരുന്നു, കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്ക്

കൊച്ചി : ബഹ്റൈനില്‍ നിന്നും പ്രവാസികളുമായി പുറപ്പെട്ട വിമാനം കേരളത്തിലെത്തി. 182 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ രാത്രി 11.30 മണിയോടെയാണ് പറന്നിറങ്ങിയത്. യാത്രക്കാരില്‍ 37 പേര്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള വരും 35 പേര്‍ എറണാകുളത്ത് നിന്നുള്ളവരുമാണ്. കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ മാത്രമാണുള്ളത്.

വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളില്‍ നിന്നും വിമാനത്തില്‍ ആളുകളുണ്ട്. കര്‍ണാടകയില്‍ നിന്ന് മൂന്നു പേരും ഒരു തമിഴ്നാട് സ്വദേശിയും എത്തിയിട്ടുണ്ട്. വിമാനത്തില്‍ എത്തിയവരെ വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം നിരീക്ഷണത്തിലാക്കി.

വ്യാഴാഴ്ച രാത്രി അബുദാബിയില്‍ നിന്നുമാണ് മിഷന്റെ ഭാഗമായി ആദ്യ വിമാനം കേരളത്തില്‍ എത്തിയത്. അന്ന് തന്നെ ദുബായിയില്‍ നിന്നും രണ്ടാം വിമാനം കരിപ്പൂരില്‍ എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News