Home-bannerKeralaNews
ലോക്ക് ഡൗണ്‍ ലംഘനം; വി.കെ ശ്രീകണ്ഠനും ഷാഫി പറമ്പിലിനുമെതിരെ പോലീസ് കേസെടുത്തു
പാലക്കാട്: ലോക്ക് ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് പാലക്കാട് എം.പി വികെ ശ്രീകണ്ഠനും ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്കുമെതിരെ പോലീസ് കെസെടുത്തു. പാലക്കാട് നോര്‍ത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്റെയും ഷാഫി പറമ്പില്‍ എം.എല്‍.എയുടേയും നേതൃത്വത്തില്‍ മൂപ്പതോളം ആളുകള്‍ കൂടിയിരുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇവര്‍ സ്വീകരിച്ചിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News