33.4 C
Kottayam
Friday, April 26, 2024

കോട്ടയത്തും ഓട്ടോറിക്ഷകള്‍ മീറ്ററിട്ടോടും, സമരക്കാര്‍ക്കുമുന്നില്‍ മുട്ടുമടക്കാതെ കളക്ടര്‍,നാലു ദിവസമായി നടന്നുവന്ന ഓട്ടോ സമരം പിന്‍വലിച്ചു

Must read

കോട്ടയം: നഗരത്തില്‍ കഴിഞ്ഞ നാലു ദിവസമായി നടന്നു വന്ന ഓട്ടോറിക്ഷാ തൊഴിലാളികളുടെ സമരം പിന്‍വലിച്ചു.ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം പിന്‍വലിച്ചത്.ഓട്ടോറിക്ഷകള്‍ക്ക് മീറ്റര്‍ ഘടിപ്പിയ്ക്കണമെന്ന തന്റെ മുന്‍നിലപാടില്‍ നിന്ന് ജില്ലാ കളക്ടര്‍ പി.എസ്.സുധീര്‍ ബാബു ഒരിഞ്ചുപോലും പിന്നോട്ടുപോയില്ല.ആവര്‍ത്തിച്ച് ചര്‍ച്ചകള്‍ നടത്തിയെങ്കിലും കളക്ടര്‍ അയവില്ലാത്ത നിലപാടു സ്വീകരിച്ചതോടെ ഗത്യന്തരമില്ലാതെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ മുട്ടുമടക്കുകയായിരുന്നു.

നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ മിനിമം ചാര്‍ജ് 25 രൂപയായി നിജപ്പെടുത്തി. മിനിമം ചാര്‍ജൊഴിവാക്കി മീറ്ററില്‍ കാണുന്ന തുകയുടെ അമ്പതുശതമാനം കൂടി ഇടാക്കാമെന്നും ധാരണയായി.തിരികെ യാത്ര(റിട്ടേണ്‍ ഓട്ടം) സാധ്യമല്ലാത്ത ഓട്ടങ്ങളില്‍ മിനിമം ചാര്‍ജ് കഴിഞ്ഞുള്ള ബാക്കി തുകയുടെ പകുതി കൂടി ചാര്‍ജായി ഈടാക്കും.നഗരപരിധിയില്‍ പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തുന്നത് കര്‍ശനമായി നിയന്ത്രിയ്ക്കുന്നതിനും യോഗത്തില്‍ ധാരണയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week