25.4 C
Kottayam
Sunday, May 19, 2024

വിഴിഞ്ഞത്ത് ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Must read

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മുക്കോല ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ സുരേഷിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്.

ജാര്‍ഖണ്ഡ് സ്വദേശി ഗൗതം മണ്ഡലിനെയാണ് ശനിയാഴ്ച സുരേഷ് മര്‍ദ്ദിച്ചത്. ഗൗതമില്‍നിന്നു പോലീസ് മൊഴിയെടുത്തിരുന്നു. മുക്കോലയിലെ മൊബൈല്‍ റീചാര്‍ജ് കടയില്‍ വച്ചായിരുന്നു ഗൗതമിന് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഗൗതം പോലീസില്‍ പരാതി നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week