24.2 C
Kottayam
Thursday, July 31, 2025

ഇംഗ്ലണ്ടിന്റെ അടിയ്ക്ക് ഓസ്‌ട്രേലിയയുടെ തിരിച്ചടി,റെക്കോഡ് ചേസില്‍ കങ്കാരുപ്പടയ്ക്ക് വിജയം

Must read

ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ബി-യില്‍ ജയത്തോടെ തുടങ്ങി ഓസ്‌ട്രേലിയ. ഇംഗ്ലണ്ട് ഉയര്‍ത്തിയ വലിയ സ്‌കോര്‍ (351) 49.2 ഓവറില്‍ ഓസീസ് മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്, ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ സെഞ്ചുറിക്കരുത്തില്‍ വലിയ ടോട്ടല്‍ പടുത്തു. മറുപടിയിന്നിങ്‌സില്‍ ഓസീസിനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസും സെഞ്ചുറി നേടി. സ്‌കോര്‍ – ഇംഗ്ലണ്ട്: 351-8 (50 ഓവര്‍). ഓസ്‌ട്രേലിയ – 356-5 (47.3 ഓവര്‍).

ടോസ് ഭാഗ്യം ഓസ്‌ട്രേലിയയെ തുണച്ചതോടെ ഇംഗ്ലണ്ടിന് ബാറ്റിങ്ങിനിറങ്ങേണ്ടിവന്നു. പക്ഷേ, ബെന്‍ ഡക്കറ്റിന്റെ സെഞ്ചുറിയും (165) ജോ റൂട്ടിന്റെ അര്‍ധ സെഞ്ചുറിയും (68) ഇംഗ്ലണ്ടിന് വലിയ സ്‌കോര്‍ സമ്മാനിച്ചു. പക്ഷേ, ഇംഗ്ലീഷ് ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാത്തതിനെ പ്രതി ഓസ്‌ട്രേലിയ മത്സരം ജയിച്ചു. ഓസീസ് നിരയില്‍ ജോഷ് ഇംഗ്ലിസ് 86 പന്തില്‍നിന്ന് ആറ് സിക്‌സും എട്ട് ബൗണ്ടറിയും സഹിതം 120 റണ്‍സ് നേടി.

- Advertisement -

352 ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്‌ട്രേലിയ ഓരോ ഓവറിലും അതിനുവേണ്ട റണ്‍സ് കണ്ടെത്തിക്കൊണ്ട് മുന്നോട്ടുപോയി. അഞ്ചോവറിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും റണ്ണൊഴുക്കിന് തടസ്സം സൃഷ്ടിച്ചില്ല. ഓപ്പണര്‍ ട്രാവിസ് ഹെഡും (6) ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും (5) ആണ് വേഗത്തില്‍ പുറത്തായത്. മൂന്നാംവിക്കറ്റില്‍ ഓപ്പണര്‍ മാത്യു ഷോട്ടും മാര്‍നസ് ലബുഷങ്കെയും ചേര്‍ന്ന് 95 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ലബുഷങ്കെ 47 രണ്‍സും മാത്യൂ ഷോര്‍ട്ട് 63 റണ്‍സുമായി അടുത്തടുത്തുതന്നെ മടങ്ങി. ലബുഷങ്കെ രണ്ട് വിക്കറ്റുകള്‍ നേടി ബൗളിങ്ങിലും തിളങ്ങി.

- Advertisement -

ഓസ്‌ട്രേലിയയുടെ ആറാംവിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് ജയം അനുവദിക്കാതിരുന്നത്. ഇംഗ്ലിസും അലക്‌സ് കാരിയും ചേര്‍ന്ന് ഇരുപത് ഓവറിനടുത്ത് ക്രീസില്‍ ഒരുമിച്ചു. 146 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. അലക്‌സ് കാരി 69 റണ്‍സില്‍ നില്‍ക്കേ പുറത്തായി. പിന്നാലെ ഇംഗ്ലീസും ഗ്ലെന്‍ മാക്‌സ്‌വെല്ലുമായി ക്രീസില്‍. അവസാന എട്ടോവറുകളില്‍ ഇരുവരും അടിച്ചുതകര്‍ത്തതോടെ രണ്ടര ഓവര്‍ ബാക്കിനില്‍ക്കേ ഓസ്‌ട്രേലിയ വിജയിച്ചു. മാക്‌സ്‌വെല്‍ 15 പന്തുകളില്‍നിന്ന് രണ്ട് സിക്‌സും നാല് ബൗണ്ടറിയും സഹിതം 32 റണ്‍സ് നേടി.

- Advertisement -

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്, നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തു. ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ മിന്നും സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. 165 റണ്‍സ് നേടിയ ഡക്കറ്റ്, 48-ാം ഓവറിലാണ് പുറത്തായത്. ജോ റൂട്ട് 68 റണ്‍സുമെടുത്തു.

ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഇതാദ്യമായാണ് വ്യക്തിഗത സ്‌കോര്‍ 150-ന് മുകളില്‍ പിറക്കുന്നത്. 143 പന്തില്‍ 17 ബൗണ്ടറിയും മൂന്ന് സിക്‌സും പായിച്ചാണ് ഡക്കറ്റ് ആ ചരിത്രം രചിച്ചത്. 48-ാം ഓവറില്‍ മാര്‍നസ് ലബുഷങ്കെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി മടങ്ങുകയായിരുന്നു. ഓസ്‌ട്രേലിയക്കുവേണ്ടി ബെന്‍ ഡ്വാര്‍ഷിസ് മൂന്നും ആദം സാംപ, ലബുഷങ്കെ എന്നിവര്‍ രണ്ടുവീതവും വിക്കറ്റുകള്‍ നേടി. മാക്‌സ്‌വെലിനാണ് ഒരു വിക്കറ്റ്.

43-ന് രണ്ട് എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ മൂന്നാംവിക്കറ്റില്‍ ബെന്‍ ഡക്കറ്റും ജോ റൂട്ടും ചേര്‍ന്ന് കൈപ്പിടിച്ചുയര്‍ത്തി. റൂട്ട് 78 പന്തില്‍നിന്ന് 68 റണ്‍സ് നേടി. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ പകുതിയിലധികം പന്തുകള്‍ നേരിട്ടത് ഈ കൂട്ടുകെട്ടാണ്. 31-ാം ഓവറില്‍ റൂട്ട് മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 201-ലെത്തി. ഇരുവരും ചേര്‍ന്ന് 158 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു.

ടീം സ്‌കോര്‍ 13-ല്‍ നില്‍ക്കേ, ഫില്‍ സാള്‍ട്ടിനെ (10) രണ്ടാമത്തെ ഓവറില്‍ത്തന്നെ മടക്കി ഡ്വാര്‍ഷിസ് ഓസ്‌ട്രേലിയക്ക് ബ്രേക്ക്ത്രൂ നല്‍കി. പവര്‍ പ്ലേയ്ക്കുള്ളില്‍ വിക്കറ്റ് കീപ്പര്‍ ജമീ സ്മിത്തിനെയും (15) ഡ്വാര്‍ഷിസ് തന്നെ മടക്കി. പിന്നീടാണ് ഡക്കറ്റും റൂട്ടും ഒരുമിച്ചത്. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (23), ലാം ലിവിങ്‌സ്റ്റണ്‍ (14) എന്നിവരും രണ്ടക്കം കടന്നു. അവസാന ഓവറുകളില്‍ ജോഫ്ര ആര്‍ച്ചര്‍ 10 പന്തില്‍ 21 റണ്‍സുമായി തകര്‍പ്പനടി നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രെയിന്‍ യാത്രയ്ക്കിടെ ശൗചാലയത്തില്‍ പോയ ഭാര്യയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാനില്ല, ഭര്‍ത്താവിന്റെ അന്വേഷണത്തില്‍ 30 കാരിയെ കണ്ടെത്തിയത് പാളത്തില്‍ മരിച്ച നിലയില്‍

എടപ്പാള്‍: ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ചെന്നൈയ്ക്കടുത്ത് തീവണ്ടിയില്‍ നിന്ന് വീണു മരിച്ചു. ശുകപുരം കാരാട്ട് സദാനന്ദന്റെ മകള്‍ രോഷ്ണി (30) ആണ് ബുധനാഴ്ച രാവിലെ ആറു മണിയോടെ ചോളാര്‍പ്പേട്ടക്കടുത്ത് തീവണ്ടിയില്‍ നിന്ന്...

കൊല്ലത്ത് യുവതി ആൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ

കൊല്ലം: ആയൂരില്‍ ഇരുപത്തൊന്നുകാരിയെ ആണ്‍സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറിയ വെളിനല്ലൂര്‍ കോമണ്‍പ്ലോട്ട് ചരുവിളപുത്തന്‍ വീട്ടില്‍ അഞ്ജന സതീഷ് (21) ആണ് മരിച്ചത്. സുഹൃത്ത് നിഹാസിന്റെ വീട്ടില്‍ കഴിഞ്ഞ ആറ്...

ഇന്ത്യക്ക് 25% തീരുവയും പിഴയും ചുമത്തി ട്രംപിന്റെ പ്രഖ്യാപനം; ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍

വാഷിങ്ടണ്‍: ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.റഷ്യയില്‍ നിന്നുള്ള...

വീട്ടിൽ അതിക്രമിച്ചു കയറി സിസിടിവി ക്യാമറ അടിച്ചു തകർത്തു; സ്ത്രീകളെ ഭീഷണിപ്പെടുത്തി; കേസെടുത്ത് പോലീസ്

ഗുരുവായൂർ: സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ചു കയറി സിസിടിവി ക്യാമറ തല്ലി തകർത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. പ്രവാസിയായ കണ്ടാണശ്ശേരി ചൊവ്വല്ലൂർ പടി സ്വദേശി പുഴങ്ങര ഇല്ലത്ത് വീട്ടിൽ നൗഷാദിന്‍റെ വീട്ടിലെ...

ഇൻസ്റ്റാഗ്രാം പ്രണയം; ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിക്കാൻ തീരുമാനം; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നു; സിസിടിവി ദൃശ്യങ്ങൾ കുടുക്കി ; യുവതിയെയും കാമുകനെയും പൊക്കി പോലീസ്

ഹൈദരാബാദ്: 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കൈയോടെ പിടികൂടി പോലീസ്. തെലങ്കാന നൽഗൊണ്ട ആർ.ടി.സി ബസ്റ്റാൻഡിലായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശി നവീനയാണ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട...

Popular this week