KeralaNews

അമ്മയ്ക്ക് ഭക്ഷണം നൽകിയത് കുറഞ്ഞു പോയെന്ന് ആക്ഷേപം; ഭാര്യയേയും മക്കളേയും വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

കൊല്ലം: ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ശക്തികുളങ്ങര കുരീപ്പുഴ ചേരിയിൽ കിഴക്കേവീട്ടിൽ വിജയകുമറിനെയാണ് (48) കിളികൊല്ലൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്- ഭാര്യയും മക്കളുമായി വിജയകുമാർ നിരന്തരം വഴക്കിടുമായിരുന്നു. കഴിഞ്ഞ 20നു രാത്രി ഒൻപതിന് വിജയകുമാറിന്റെ മാതാവിന് ഭക്ഷണം നൽകിയത് കുറഞ്ഞു പോയെന്ന് ആരോപിച്ചുണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്.

ഭാര്യ ലീല, മക്കളായ അരുൺ, ആദിഷ് എന്നിവരെ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്പെക്ടർ മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button